നബഅ്(01-05)

📚 *മലയാളം ഖുർആൻ* 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*78.നബഅ് (വൃത്താന്തം)*

 *നബഅ്(01-05)*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*عَمَّ يَتَسَآءَلُونَ(01)*
*عَنِ ٱلنَّبَإِ ٱلۡعَظِيمِ(02)*
*ٱلَّذِى هُمۡ فِيهِ مُخۡتَلِفُونَ(03)**
*كَلَّا سَيَعۡلَمُونَ(04)*
*ثُمَّ كَلَّا سَيَعۡلَمُونَ(05)*


*(01)എന്തിനെക്കുറിച്ചാണ് അവര്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്?*

*(02((അതെ, ആ) മഹത്തായ വൃത്താന്തത്തെക്കുറിച്ച്!*

*(03)അതായതു, യാതൊന്നില്‍ അവര്‍ ഭിന്നാഭിപ്രായക്കാരാകുന്നുവോ അക്കാര്യം (തന്നെ).*

*(04)അങ്ങിനെ വേണ്ട, അവര്‍ക്കു വഴിയെ അറിയാറാകും!*

*(05)പിന്നെ, [വീണ്ടും] അങ്ങിനെ വേണ്ട, അവര്‍ക്കു വഴിയെ അറിയാറാകും!!*

📝 *തഫ്സീർ (വിശദീകരണം)*



 👉🏻ഈ ലോകത്തിന് ഒരു അന്ത്യമുണ്ടെന്നും, അനന്തരം മറ്റൊരു ജീവിതമുണ്ടെന്നും, അവിടെവെച്ച് ഓരോരുത്തരും ഇഹത്തില്‍വെച്ചു ചെയ്ത കര്‍മങ്ങളെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള യാഥാർത്ഥ്യത്തെയാണ് മുശ്രിക്കുകള്‍ മറ്റെല്ലാറ്റിനെക്കാളും കഠിനമായി നിഷേധിക്കുന്നത്. ഈ വിഷയകമായി-തമ്മതമ്മിലും, നബിﷺയോടും, സത്യവിശ്വാസികളോടും – പല ചോദ്യങ്ങളും വാദങ്ങളും നടത്തികൊണ്ടിരിക്കുക അവരുടെ പതിവത്രെ. സത്യാന്വേഷണമല്ല ഇതിന്‍റെ ലക്ഷ്യം. പരിഹാസം, ആശ്ചര്യം, ധിക്കാരം, നിഷേധം ഇവയൊക്കെയാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. എന്നാല്‍, അത് അങ്ങനെ ചോദ്യം ചെയ്യപ്പെടാവുന്ന ഒരു കാര്യമല്ലെന്നും, അതിനെ സംബന്ധിച്ചു സഗൗരവം മനസ്സിരുത്താത്ത പക്ഷം അതിന്‍റെ ഫലം അതിഗുരുതരമായിരിക്കുമെന്നും അല്ലാഹു അവരെ താക്കീത് ചെയ്യുന്നു.*

    *النبأ العظيم (മഹത്തായ വൃത്താന്തം) എന്ന് *പറഞ്ഞത് മരണാനന്തര ജീവിതത്തെ ഉദ്ദേശിച്ചാണെന്ന് മേല്‍ വിവരിച്ചതില്‍നിന്ന് വ്യക്തമാണ്. മിക്കവാറും എല്ലാ ഖുർആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായവും അതുതന്നെ. ചുരുക്കം ചിലര്‍ അതുകൊണ്ടുദ്ദേശ്യം ഖുർആനാണെന്നും പറഞ്ഞു കാണുന്നു. ഏതായാലും, രണ്ടാമത്തെ ജീവിതത്തിന്‍റെ സാധ്യതയും, സംഭവ്യതയും സ്ഥാപിക്കുന്ന പല ദൃഷ്ടാന്തങ്ങളാണ് അല്ലാഹു തുടര്‍ന്ന് 
വിവരിക്കുന്നത്.*

🔰🔰🔰🔰🔰🔰🔰
*Da'wah - Call to Allah*
▪ *Join on WhatsApp :* +91 99956 55681

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚