നബഅ്(06-16)

📚 *മലയാളം ഖുർആൻ* 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*78.നബഅ് (വൃത്താന്തം)*

 *നബഅ്(06-16)*


*(6)أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَٰدًا*
*(7)وَٱلۡجِبَالَ أَوۡتَادًا*
*(8)وَخَلَقۡنَٰكُمۡ أَزۡوَٰجًا*
*(9)وَجَعَلۡنَا نَوۡمَكُمۡ سُبَاتًا*
*(10)وَجَعَلۡنَا ٱلَّيۡلَ لِبَاسًا*
*(11)وَجَعَلۡنَا ٱلنَّهَارَ مَعَاشًا*
*(12)وَبَنَيۡنَا فَوۡقَكُمۡ سَبۡعًا شِدَادًا*
*(13)وَجَعَلۡنَا سِرَاجًا وَهَّاجًا*
*(14)وَأَنزَلۡنَا مِنَ ٱلۡمُعۡصِرَٰتِ مَآءً ثَجَّاجًا*
*(15)لِّنُخۡرِجَ بِهِۦ حَبًّا وَنَبَاتًا*
*(16)وَجَنَّٰتٍ أَلۡفَافًا*



*(6)ഭൂമിയെ നാം ഒരു വിതാനം [വിരിപ്പെന്നോണം] ആക്കിയിട്ടില്ലേ ?!-*

*(7)മലകളെ (ഭൂമിക്കു) ആണികളും (ആക്കിയിട്ടില്ലേ)?!*

*(8)നിങ്ങളെ നാം ഇണകളാക്കി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു;*

*(9)നിങ്ങളുടെ ഉറക്ക് നാം (നിങ്ങള്‍ക്കു) ഒരു വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു;*

*(10)രാത്രിയെ (നിങ്ങള്‍ക്കു) നാം ഒരു വസ്ത്രവും ആക്കിയിരിക്കുന്നു;*

*(11)പകലിനെ നാം ജീവിതസന്ധാരണവേളയും ആക്കിയിരിക്കുന്നു;*

*(12)നിങ്ങളുടെ മീതെ നാം ശക്തമായ (ആകാശങ്ങള്‍) ഏഴെണ്ണം സ്ഥാപിച്ചിരിക്കുന്നു;*

*(13)കത്തിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിളക്ക് [സൂര്യനും] നാം ഉണ്ടാക്കിയിരിക്കുന്നു.*

*(14)മഴക്കാറുകളില്‍ നിന്നു കുത്തി ഒഴുകുന്ന വെള്ളം [മഴയും] നാം ഇറക്കി;-*

*(15)അതുകൊണ്ടു നാം ധാന്യവും സസ്യവും (ഉല്പ്പാദിപ്പിച്ച്) വെളിക്കു വരുത്തുവാന്‍ വേണ്ടി;-*

*(16)ഇടതിങ്ങിയ തോട്ടങ്ങളും (വെളിക്കു വരുത്തുവാന്‍)*

📝 *തഫ്സീർ (വിശദീകരണം)*



👉🏻 നിത്യേന മനുഷ്യന്‍ കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന പത്ത് പ്രത്യക്ഷ ദൃഷ്ടാന്തങ്ങളും, അതേ അവസരത്തില്‍ മഹത്തായ അനുഗ്രഹങ്ങളുമാണ് അല്ലാഹു ഈ വചനങ്ങളില്‍ എടുത്തു കാട്ടിയിരിക്കുന്നത്. പലപ്പോഴും ഖുർആനില്‍ ഇവയെപ്പറ്റി ആവര്‍ത്തിച്ചും വിവരിച്ചും പ്രസ്താവിക്കാറുള്ളതുമാകുന്നു.
   (1) ഭൂമിയില്‍ മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ജീവിതസന്ധാരണത്തിന് ഉപയുക്തമായ വിധത്തില്‍ അതിനെ വിരിച്ചു വിതാനപ്പെടുത്തിയിരിക്കുന്നത്.

   (2) ഭൂമിക്ക് ഇളക്കം പറ്റാതെ അതിനെ ഉറപ്പിച്ചു നിറുത്തുന്ന കുറ്റികള്‍ – അഥവാ ആണികള്‍ – എന്നോണം അതില്‍ പർവ്വതങ്ങളെ സ്ഥാപിച്ചത്.  
  (3) മനുഷ്യനെ ആണും പെണ്ണുമായി ഇണവർഗങ്ങളാക്കിയത്.

   (4) ദേഹാദ്ധ്വാനം, രോഗം മുതലായവ കൊണ്ടോ, വ്യസനം, ഭയം മുതലായവ നിമിത്തമോ ഉണ്ടാകുന്ന ക്ഷീണങ്ങളിൽനിന്നും, പകലത്തെ വിവിധ ജോലിത്തിരക്കുകളില്‍ നിന്നും വിശ്രമവും, ശാന്തതയും നല്‍കുന്നവിധം മനുഷ്യന് ഉറക്കിനെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  (5) രാത്രിയെ കേവലം വസ്ത്രംകൊണ്ടെന്നോണം ദേഹം മൂടി മറഞ്ഞു സ്വസ്ഥമായിരിക്കുവാന്‍ പര്യാപ്തമാക്കിയത്.

  (6) മുഴുവന്‍ സമയവും രാത്രിയെപ്പോലെ ഇരുട്ടിയതാക്കാതെ പകലിനെ അതില്‍നിന്നും വേർതിരിച്ച് ജീവിതസന്ധാരണത്തിന് പക്വമായ അവസരമാക്കിയത്.

   (7)ഭൂമിയിലെ എത്രയോ കാര്യങ്ങള്‍ക്ക് അനുപേക്ഷണീയമായ നിരവധി പ്രകൃതിബന്ധങ്ങള്‍ സ്ഥിതിചെയ്യുന്ന വമ്പിച്ച ഏഴ് ആകാശലോകങ്ങളെ ഭൂമിക്കുമീതെ സ്ഥാപിച്ചുവെച്ചിരിക്കുന്നത്.

   (8) കത്തിജ്വലിച്ചും തിളങ്ങി പ്രകാശിച്ചും കൊണ്ടിരിക്കുന്ന ലോകവിളക്കാകുന്ന സൂര്യനെ ഏര്‍പ്പെടുത്തിയത്.

   (9) മഴ വര്‍ഷിപ്പിക്കുമാറുള്ള കാര്‍മേഘങ്ങളില്‍ നിന്ന് – അല്ലെങ്കില്‍ മഴക്കാറുകളെ തട്ടിക്കൂട്ടുന്ന മഴക്കാറ്റുകളില്‍ നിന്ന് – ധാരാളം മഴവെള്ളം വര്‍ഷിപ്പിക്കുന്നത്.

  (10) അങ്ങനെ, മഴമൂലം ധാന്യം തുടങ്ങിയ എല്ലാ സസ്യവര്‍ഗ്ഗങ്ങളും, വൃക്ഷങ്ങളാലും, ചെടികളാലും തിങ്ങിത്തൂര്‍ന്ന് നില്‍ക്കുന്ന തോട്ടങ്ങളും മനുഷ്യര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിക്കുന്നത്. അതെ, وَإِن تَعُدُّوا نِعْمَة اللَّـهِ لَا تُحْصُوهَا (അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുന്നപക്ഷം നിങ്ങള്‍ അതു കണക്കാക്കുന്നതല്ല.) ഇതെല്ലാം നിരത്തിക്കാട്ടിക്കൊണ്ടു അല്ലാഹു പറയുന്നു:-

🔰🔰🔰🔰🔰🔰🔰
*Da'wah - Call to Allah*
▪ *Join on WhatsApp :* +91 99956 55681

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚