നാസിആത്ത്(20-24)

📚 *മലയാളം ഖുർആൻ* 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*79.നാസിആത്ത് (ഊരിയെടുക്കുന്നവ)*

*നാസിആത്ത്(20-24)*


*(20)فَأَرَىٰهُ ٱلۡأٓيَةَ ٱلۡكُبۡرَىٰ*
*(21)فَكَذَّبَ وَعَصَىٰ*
*(22)ثُمَّ أَدۡبَرَ يَسۡعَىٰ*
*(23)فَحَشَرَ فَنَادَىٰ*
*(24)فَقَالَ أَنَا۠ رَبُّكُمُ ٱلۡأَعۡلَىٰ*


*(20)അങ്ങനെ, അദ്ദേഹം അവന് (അ) വമ്പിച്ച ദൃഷ്ടാന്തം കാട്ടിക്കൊടുത്തു.*

*(21)എന്നാല്‍, അവന്‍ വ്യാജമാക്കുകയും, അനുസരണക്കേടു കാണിക്കുകയും ചെയ്തു.*

*(22)പിന്നീട് അവന്‍ (എതിരായ) പരിശ്രമം നടത്തിക്കൊണ്ട്*

*(23)അങ്ങനെ, അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു; എന്നിട്ട് വിളിച്ചു(പ്രഖ്യാപിച്ചു):-*

*(24)അവന്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങളുടെ ഏറ്റവും ഉന്നതനായ റബ്ബാകുന്നു*

📝 *തഫ്സീർ (വിശദീകരണം)*



👉🏻മൂസാ നബി (അ)യുടെ ദൗത്യത്തെയും പ്രബോധനത്തെയും നിഷേധിക്കുകയും, അദ്ദേഹത്തെ അനുസരിക്കാതിരിക്കുകയും ചെയ്തുവെന്ന് മാത്രമല്ല, അദ്ദേഹത്തിനു എതിരായ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമായി ഫിര്‍ഔന്‍ പിന്നോട്ടു പോയികൊണ്ടുമിരുന്നു. ഒടുക്കം, ജനമദ്ധ്യെ അവരുടെ ഏറ്റവും ഉന്നതനായ റബ്ബ് താന്‍തന്നെയാന്നെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.مَا عَلِمْتُ لَكُم مِّنْ إِلَـهٍ غَيْرِي – 38 القصص (ഞാനല്ലാതെ മറ്റൊരു ആരാധ്യനും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിയുന്നില്ല) എന്നും അവന്‍ അവരോടു പറയുകയുണ്ടായി. ഫിര്‍ഔന്‍റെ ഔദ്ധത്യവും, ധിക്കാരമനസ്ഥിതിയും എത്രത്തോളമാണെന്നു ഇതില്‍ നിന്നു ഊഹിക്കാമല്ലോ. ഇതെല്ലാം വകവെച്ചു കൊടുക്കുമാറ് ആ ജനതയില്‍ അവന്നുണ്ടായിരുന്നു സ്വാധീനവും പ്രതാപവും ഇതില്‍ നിന്നു അനുമാനിക്കാവുന്നതുമാണ്.

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚