📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
*📝 ഹദീസ് പഠനം 📝*
ദിവസം: 3⃣5⃣1⃣
📃 വിഷയം: *നമസ്കാരസമയം*
4⃣0⃣1⃣ *അബൂമൂസാ(റ) നിവേദനം. ഞാനും എന്നോടൊപ്പം (യമനില്‍ നിന്നു) കപ്പലില്‍ വന്നവരും മദീനയിലെ ബുത്ത്ഹാന്‍ മൈതാനത്ത് ഇറങ്ങി താമസിക്കുകയായിരുന്നു. തിരുമേനി(സ) മദീനയിലും, ഞങ്ങളില്‍ ഓരോ സംഘവും ഊഴമിട്ട് ഇശാ നമസ്കാരത്തിന് നബി(സ)യുടെ അടുക്കല്‍ എല്ലാ രാവിലും പോകാറുണ്ടായിരുന്നു. ഒരിക്കല്‍ ഞാനും എന്റെ സ്നേഹിതന്മാരും തിരുമേനി(സ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ തിരുമേനി(സ) എന്തോ ജോലിയില്‍ വ്യാപൃതനായിരിക്കുകയാണ്. തന്നിമിത്തം തിരുമേനി(സ) ഇശാ നമസ്കാരം രാവിന്റെ മധ്യഘട്ടം വരെ പിന്തിച്ചു. അവസാനം തിരുമേനി(സ) പുറപ്പെട്ടു. ജനങ്ങളോടൊപ്പം നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് വിരമിച്ചശേഷം സദസ്യരോട് തിരുമേനി(സ) അരുളി: അല്പം നില്‍ക്കുക. നിങ്ങള്‍ സന്തുഷ്ടരായിരിക്കുക. ഈ സമയത്ത് നിങ്ങളല്ലാതെ മനുഷ്യരില്‍ ആരും തന്നെ നമസ്കരിച്ചിട്ടില്ല. ഇത് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന ഒരനുഗ്രഹമാണ്. അബൂമൂസ(റ) പറയുന്നു: അപ്പോള്‍ തിരുമേനി(സ)യുടെ നാവില്‍ നിന്ന് കേട്ടവാക്കുകള്‍ മൂലം സന്തുഷ്ടരായിക്കൊണ്ട് ഞങ്ങള്‍ മടങ്ങി. (ബുഖാരി. 1. 10. 542)*
4⃣0⃣2⃣ *ആയിശ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്കാരം പിന്തിച്ചു. സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്ന് ഉമര്‍(റ) വിളിച്ചു പറയുന്നതുവരെ. അപ്പോള്‍ അവിടുന്ന് നമസ്കരിക്കാന്‍ വന്നു. അവിടുന്ന് അനന്തരം അരുളി: ഭൂമിയിലെ ആളുകളില്‍ നിങ്ങളല്ലാതെ ഇപ്പോള്‍ ഇതിനെ ആരും പ്രതീക്ഷിക്കുന്നില്ല. മദീനയില്‍ മാത്രമാണ് അന്ന് (ജമാഅത്തായി പള്ളിയില്‍ വെച്ച്) നമസ്കരിച്ചിരുന്നത്. അവര്‍ ഇശാ നിര്‍വ്വഹിച്ചിരുന്നത് സൂര്യാസ്തമനത്തിന് ശേഷം ആകാശത്ത് അവശേഷിക്കുന്ന ചുകപ്പു നിറം പറ്റെ മായുന്ന ഘട്ടം മുതല്‍ രാവിന്റെ മൂന്നിലൊരു ഭാഗം കഴിയുന്ന സമയത്തിനുള്ളിലായിരുന്നു. (ബുഖാരി. 1. 10. 544)*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment