നാസിആത്ത്(27-33)
▶️ *ഇന്നത്തെ ക്ലാസ്* ◀️
*79.നാസിആത്ത് (ഊരിയെടുക്കുന്നവ)*
*നാസിആത്ത്(27-33)*
*(27)ءَأَنتُمۡ أَشَدُّ خَلۡقًا أَمِ ٱلسَّمَآءُۚ بَنَىٰهَا*
*(28)رَفَعَ سَمۡكَهَا فَسَوَّىٰهَا*
*(29)وَأَغۡطَشَ لَيۡلَهَا وَأَخۡرَجَ ضُحَىٰهَا*
*(30)وَٱلۡأَرۡضَ بَعۡدَ ذَٰلِكَ دَحَىٰهَآ*
*(31)أَخۡرَجَ مِنۡهَا مَآءَهَا وَمَرۡعَىٰهَا*
*(32)وَٱلۡجِبَالَ أَرۡسَىٰهَا*
*(33)مَتَٰعًا لَّكُمۡ وَلِأَنۡعَٰمِكُمۡ*
*(27)നിങ്ങളാണോ സൃഷ്ടിക്കപ്പെടുവാന്‍ കൂടുതല്‍ പ്രയാസപ്പെട്ടവര്‍, അതല്ല, ആകാശമോ?! അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.*
*(28)അതിന്‍റെ മേല്‍ഭാഗം അവന്‍ ഉയര്‍ത്തി; അങ്ങനെ അതിനെ (പരിപൂര്‍ണമായി) ശരിപ്പെടുത്തി.*
*(29)അതിലെ രാത്രിയെ അവന്‍ ഇരുട്ടിയതാക്കുകയും, അതിലെ വെളിച്ചം [പകലിനെ] അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു;*
*(30)ഭൂമിയെ അതിനുശേഷം അവന്‍ (പരത്തി) വിതാനിക്കുകയും ചെയ്തിരിക്കുന്നു;*
*(31)അതില്‍ നിന്ന് അതിലെ (ഉറവു) ജലവും അതിലെ മേച്ചില്‍ സ്ഥലവും [സസ്യലതാദികളും] അവന്‍ പുറപ്പെടുവിച്ചു;*
*(32)മലകളെയും (അതില്‍) ആണിയിട്ടുറപ്പിച്ചു:-*
*(33)നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.*
📝 *തഫ്സീർ (വിശദീകരണം)*
👉🏻 ഇതെല്ലാം ചെയ്ത അല്ലാഹുവിന് നിങ്ങള്‍ക്ക് രണ്ടാമതൊരു ജീവിതം നല്‍കുവാനും പരലോകമെന്ന മറ്റൊരു ലോകം സൃഷ്ടിക്കുവാനും കഴിയാതെ വരുമോ ?! ആലോചിച്ചു നോക്കുക. നിത്യസത്യങ്ങളാകുന്ന ഇത്തരം ദൃഷ്ടാന്തങ്ങളെ മുമ്പില്‍ വെച്ചുകൊണ്ട് അല്ലാഹു പറയുന്നു:-
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment