നബഅ്(31-38)
📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️
*78.നബഅ് (വൃത്താന്തം)*
*നബഅ്(31-38)*
*(31)إِنَّ لِلۡمُتَّقِينَ مَفَازًا*
*(32)حَدَآئِقَ وَأَعۡنَٰبًا*
*(33)وَكَوَاعِبَ أَتۡرَابًا*
*(34)وَكَأۡسًا دِهَاقًا*
*(35)لَّا يَسۡمَعُونَ فِيهَا لَغۡوًا وَلَا كِذَّٰبًا*
*(36)جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا*
*(37)رَّبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلرَّحۡمَٰنِۖ لَا يَمۡلِكُونَ مِنۡهُ خِطَابًا*
*(38)يَوۡمَ يَقُومُ ٱلرُّوحُ وَٱلۡمَلَٰٓئِكَةُ صَفًّاۖ لَّا يَتَكَلَّمُونَ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَقَالَ صَوَابًا*
*(31)നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍ക്കു വിജയം (അഥവാ ഭാഗ്യസ്ഥാനം) ഉണ്ട്.*
*(32)അതായതു, തോപ്പുകളും, മുന്തിരി (വള്ളി)കളും,*
*(33)സമപ്രായക്കാരായ സ്തനം തുടിച്ച തരുണികളും,*
*(34)(കള്ളിന്‍റെ) നിറഞ്ഞ കോപ്പകളും (ഉണ്ട്).*
*(35)അവിടത്തില്‍വെച്ച് വല്ല അനാവശ്യമാകട്ടെ, വ്യാജ വാര്‍ത്തയാകട്ടെ അവര്‍ കേള്‍ക്കുന്നതല്ല.*
*(36)നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലം! അതായതു, കണക്കൊത്ത [തികച്ചും മതിയായ] സമ്മാനം!*
*(37)(അതെ) ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്‍റെയും രക്ഷിതാവിന്‍റെ - പരമകാരുണികനായുള്ളവന്‍റെ - (വകസമ്മാനം)! അവനോടു അഭിമുഖസംസാരത്തിന് അവര്‍ക്കു (ആര്‍ക്കും) സാധിക്കുകയില്ല.*
*(38)'റൂഹും' [ആത്മാവും] മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം;- (അന്ന്) പരമകാരുണികനായുള്ളവന്‍ ഏതൊരുവനു അനുമതി നല്‍കുകയും, താന്‍ ശരിയായതു പറയുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ അവര്‍ (ആരുംതന്നെ) സംസാരിക്കുകയില്ല.*
📝 *തഫ്സീർ (വിശദീകരണം)*
👉🏻വ്യാജവാദികളുടെ ശിക്ഷകളെക്കുറിച്ചു പറഞ്ഞപ്പോള്‍ 26 ആം വചനത്തില്‍ ‘യോജിച്ച പ്രതിഫലം (جزاء وفاقا)’എന്ന് പറഞ്ഞുവല്ലോ. ഭയഭക്തൻമാരുടെ പ്രതിഫലത്തെപറ്റി ഇവിടെ പറഞ്ഞത് നോക്കുക: ‘നിന്‍റെ റബ്ബിന്‍റെ പക്കല്‍ നിന്നുള്ള പ്രതിഫലം, (جزاء من ربك) എന്നും ‘മതിയായ സമ്മാനം (عطاء حسابا)’ എന്നും വിശേഷിപ്പിച്ചിരിക്കുന്നു. ദുഷ്കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം അവക്ക് സമാനമായ ശിക്ഷ മാത്രമായിരിക്കുമല്ലോ. സല്‍ക്കര്‍മങ്ങൾക്കുള്ള പ്രതിഫലമാകട്ടെ, പത്തിരട്ടിയും അതിലധികവുമായിരിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അപ്പോള്‍ രണ്ടുകൂട്ടരുടെ പ്രതിഫലത്തെയും വ്യത്യസ്ത രൂപത്തില്‍ വിശേഷിപ്പിച്ചതിന്‍റെ രഹസ്യം മനസ്സിലാക്കാവുന്നതാണ്.
അണിയണിയായി നില്‍ക്കുന്ന മലക്കുകളുടെ വലയത്തില്‍ സൃഷ്ടികളെല്ലാം ഭയവിഹ്വലരായി നിലകൊള്ളുന്ന ആ മഹാസമ്മേളനത്തില്‍, പ്രവാചകൻമാര്‍ പോലും ‘എന്‍റെ കാര്യം, എന്‍റെ കാര്യം’ എന്ന് പറഞ്ഞേക്കുന്ന ആ ഭയങ്കര ദിനത്തില്‍, തന്നെപറ്റി എന്തു തീരുമാനമാണ് ലോകനിയന്താവ് തീരുമാനിക്കുന്നതെന്ന് ഓരോരുത്തനും പരിഭ്രാന്തിയോടെ നിശ്ചലമായി കാത്തുനില്‍ക്കുന്ന ആ സ്തംഭനഘട്ടത്തില്‍, അല്ലാഹുവിന്‍റെ അനുമതി കൂടാതെ വല്ലതും ഉരിയാടുവാന്‍ ആര്‍ക്ക് സാധിക്കും?! ഇല്ല. അവന്‍ അനുമതി നൽകുകയും, അവന്‍ തൃപ്തിപ്പെടുകയും ചെയ്തവര്‍ക്കല്ലാതെ അവിടെ വെച്ച് മിണ്ടുവാന്‍ സാധ്യമല്ല. هود :105 – يَوْمَ يَأْتِ لَاتَكَلَّمُ نَفْسٌ إِلَّا بِإِذْنِهِ (അത് വന്നെത്തുന്ന ദിവസം ഒരാളും തന്നെ അവന്‍റെ – അല്ലാഹുവിന്‍റെ – അനുവാദമില്ലാതെ സംസാരിക്കയില്ല.)البقرة : 255 – مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ (അവന്‍റെ അനുവാദമില്ലാതെ അവന്‍റെ അടുക്കല്‍ ആര്‍ ശുപാര്‍ശ ചെയ്യും?) സംസാരിക്കുവാ൯ അനുമതി ലഭിക്കുന്നത് ആര്‍ക്കായിരിക്കുമെന്ന് و قال صوابا (ശരിയായത് പറയുകയും ചെയ്യും) എന്ന വാക്യം മുഖേന അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അഥവാ, ഇഹത്തില്‍വെച്ചു തൗഹീദിന്‍റെ വാക്യവും തദടിസ്ഥാനത്തിലുള്ള തത്വങ്ങളും സമ്മതിച്ചവര്‍.
റൂഹും മലക്കുകളും (الروح والملائكة)’ എന്ന് പറഞ്ഞുവല്ലോ. ഇവിടെ ‘റൂഹു’ കൊണ്ടു ഉദ്ദേശ്യം ജിബ്രീല്‍ (അ) എന്ന മലക്കാണെന്നും, മനുഷ്യാത്മാക്കളാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്. ജിബ്രീലിനെപറ്റി ‘റൂഹ്’ എന്നു ഖുർആനിലും ഹദീസിലും ഉപയോഗിക്കാറുള്ളതാണ്. എങ്കിലും – ഇമാം ഇബ്നു കഥീര്‍ (റ) അഭിപ്രായപ്പെട്ടതു പോലെ – ഇവിടെ മനുഷ്യാത്മാക്കളാണ് ഉദ്ദേശ്യമെന്നു വെക്കുന്നതാണ് കൂടുതല്‍ സന്ദർഭോചിതമായിക്കാണുന്നത്. الله أعلم
🔰🔰🔰🔰🔰🔰🔰
*Da'wah - Call to Allah*
▪ *Join on WhatsApp :* +91 99956 55681
Comments
Post a Comment