നാസിആത്ത്(34-41)
▶️ *ഇന്നത്തെ ക്ലാസ്* ◀️
*79.നാസിആത്ത് (ഊരിയെടുക്കുന്നവ)*
*നാസിആത്ത്(34-41)*
*(34)فَإِذَا جَآءَتِ ٱلطَّآمَّةُ ٱلۡكُبۡرَىٰ*
*(35)يَوۡمَ يَتَذَكَّرُ ٱلۡإِنسَٰنُ مَا سَعَىٰ*
*(36)وَبُرِّزَتِ ٱلۡجَحِيمُ لِمَن يَرَىٰ*
*(37)فَأَمَّا مَن طَغَىٰ*
*(38)وَءَاثَرَ ٱلۡحَيَوٰةَ ٱلدُّنۡيَا*
*(39)فَإِنَّ ٱلۡجَحِيمَ هِىَ ٱلۡمَأۡوَىٰ*
*(40)وَأَمَّا مَنۡ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ*
*(41)فَإِنَّ ٱلۡجَنَّةَ هِىَ ٱلۡمَأۡوَىٰ*
*(34)എന്നാല്‍ (എല്ലാറ്റിനെയും) അടക്കി ജയിക്കുന്ന ഏറ്റവും വലിയ വിപത്തു വന്നാല്‍!-*
*(35)അതായത് മനുഷ്യന്‍ താന്‍ പ്രവര്‍ത്തി(ച്ചു വെ) ച്ചതിനെക്കുറിച്ച് ഓര്‍മിക്കുന്ന ദിവസം;-*
*(36)കത്തിജ്വലിക്കുന്ന നരകം, കാണാവുന്നവര്‍ക്കു (കാണുവാന്‍) വേണ്ടി വെളിക്കുകൊണ്ടു വരപ്പെടുകയും ചെയ്യുന്ന (ദിവസം);-*
*(37)എന്നാലപ്പോള്‍, യാതൊരുവന്‍ അതിരുവിട്ടിരിക്കുന്നുവോ,-*
*(38)ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തിരിക്കുന്നുവോ’-*
*(39)(അവന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതസ്ഥാനം.*
*(40)അപ്പോള്‍, യാതൊരുവന്‍ തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ [അവന്‍റെ മുമ്പില്‍ നില്‍ക്കുന്നതിനെ] ഭയപ്പെടുകയും, മനസ്സിനെ ഇച്ഛയില്‍ നിന്ന് വിലക്കിനിറുത്തുകയും ചെയ്തിരിക്കുന്നുവോ,-*
*(41)(അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതസ്ഥാനം.*
📝 *തഫ്സീർ (വിശദീകരണം)*
👉🏻 എല്ലാവിധ അത്യാപത്തുകളെയും വിസ്മരിപ്പിച്ചു കളയുന്നതും ലോകത്തെ ആകമാനം ബാധിക്കുന്നതുമായ ഏറ്റവും വലിയ വിപത്തായിരിക്കും ക്വിയാമത്ത്നാളിലെ വിപത്തുകള്‍. അതുകൊണ്ടാണ് അതിന് الطامة الكبرى (എല്ലാറ്റിനെയും അതിജയിക്കുന്ന ഏറ്റവും വലിയ വിപത്ത്) എന്നു പറഞ്ഞിരിക്കുന്നത്. അന്നുമനുഷ്യന്‍ ഏതേതു കാര്യങ്ങള്‍ മറന്നാലും ശരി, ഒരു കാര്യം അവന് ഓര്‍മ്മവരും. താന്‍ ഇഹത്തില്‍ വെച്ചു ചെയ്ത കര്‍മങ്ങളത്രെ അത്. അവന്‍റെ ചെറുതും വലുതുമായ കര്‍മങ്ങള്‍ ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ട ഒരു ഗ്രന്ഥം അവന്‍റെ കയ്യില്‍ കൊടുക്കപ്പെടുകയും ചെയ്യും. അപ്പോള്‍, തങ്ങള്‍ അനുഭവിക്കുവാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചു കുറ്റവാളികൾക്കുണ്ടാകുന്ന പേടിയും പരിഭ്രമവും എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. കൂടാതെ, എല്ലാവര്‍ക്കും കാണത്തക്കവിധം നരകം അടുത്തു തയ്യാറുണ്ടായിരിക്കുകയും ചെയ്യും. ഇത് അവരുടെ വിഭ്രാന്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. പക്ഷെ, സജ്ജനങ്ങള്‍ക്ക് ഇങ്ങനെയുള്ള പരിഭ്രമങ്ങളൊന്നും ബാധിക്കാതെ അല്ലാഹു കാത്തുരക്ഷിക്കുന്നതാണ്. വിചാരണക്കു ശേഷം അല്ലാഹുവില്‍ നിന്നുണ്ടാകുന്ന വിധിയുടെ ചുരുക്കമാണ് 37-41ല്‍ കാണുന്നത്.
ദുഷ്കര്‍മങ്ങളുടെ പശ്ചാത്തലമായി അല്ലാഹു എടുത്തു കാണിച്ച രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നു. ഒന്ന് യാഥാര്‍ത്ഥ്യങ്ങളെയും ധാര്‍മികമൂല്യങ്ങളെയും ധിക്കരിക്കുന്നതിലുള്ള അതിരുകവിച്ചില്‍, മറ്റൊന്ന് ഐഹിക ജീവിതത്തിന് അതര്‍ഹിക്കുന്നതില്‍ കവിഞ്ഞ് പ്രാധാന്യം നല്‍കല്‍, നേരെമറിച്ച് സല്‍കര്‍മ്മങ്ങള്‍ക്ക് നിദാനമായ രണ്ടു കാര്യങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഒന്ന് : റബ്ബിന്‍റെ മുമ്പില്‍ ഹാജരാകേണ്ടിവരുന്നതിനെക്കുറിച്ചുള്ള ഭയം. മറ്റൊന്ന് : ദേഹേച്ഛകളില്‍ നിന്നു മനസ്സിനെ തടഞ്ഞുനിറുത്തുക. ആദ്യത്തെ രണ്ടില്‍ നിന്നും ഉടലെടുക്കുന്നതെല്ലാം പാപങ്ങളും ഒടുവിലത്തെ രണ്ടിൽ നിന്നും ഉടലെടുക്കുന്നതെല്ലാം പുണ്യങ്ങളും ആയിരിക്കും. അല്ലാഹു നമ്മെ പുണ്യവാന്മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment