നബഅ്(39-40)

📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*78.നബഅ് (വൃത്താന്തം)*

 *നബഅ്(39-40)*


*(39)ذَٰلِكَ ٱلۡيَوۡمُ ٱلۡحَقُّۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَئَابًا*

*(40)إِنَّآ أَنذَرۡنَٰكُمۡ عَذَابًا قَرِيبًا يَوۡمَ يَنظُرُ ٱلۡمَرۡءُ مَا قَدَّمَتۡ يَدَاهُ وَيَقُولُ ٱلۡكَافِرُ يَٰلَيۡتَنِى كُنتُ تُرَٰبًۢا*


*(39)അതത്രെ, യഥാര്‍ത്ഥദിവസം! ആകയാല്‍, (വേണമെന്നു) ആര്‍ ഉദ്ദേശിച്ചുവോ അവന്‍ തന്‍റെ രക്ഷിതാവിങ്കലേക്കു (മടങ്ങുവാനുള്ള) സങ്കേതം ഏര്‍പ്പെടുത്തിക്കൊള്ളട്ടെ.*

*(40)(ജനങ്ങളേ) നിശ്ചയമായും, സമീപസ്ഥമായ ഒരു ശിക്ഷയെക്കുറിച്ചു നിങ്ങള്‍ക്കു നാം (ഇതാ) മുന്നറിയിപ്പു നല്കിയിരിക്കുന്നു! (അതെ) മനുഷ്യന്‍ തന്‍റെ കരങ്ങള്‍ മുന്‍ചെയ്തുവെച്ചതിനെ നോക്കിക്കാണുന്ന ദിവസം;- അവിശ്വാസിയായുള്ളവന്‍ (അന്ന്)പറയും: 'അയ്യോ! ഞാന്‍ മണ്ണായിരുന്നെങ്കില്‍ നന്നായേനെ!’ എന്ന്.*

📝 *തഫ്സീർ (വിശദീകരണം)*



അന്നത്തെ ഭയങ്കരതയും കഠിനശിക്ഷകളും കാണുമ്പോള്‍ അവിശ്വാസികള്‍ കൊതിച്ചു പോകും : തങ്ങള്‍ മനുഷ്യരായി സൃഷ്ടിക്കപ്പെടാതെ വെറും മണ്ണായിരുന്നുവെങ്കില്‍ നന്നായേനേ! എന്നാല്‍ ഇതൊന്നും അനുഭവിക്കേണ്ടി വരികയില്ലായിരുന്നുവല്ലോ!! എന്നൊക്കെ. അബൂഹുറൈറ: (റ) യില്‍ നിന്നും ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘എല്ലാ സൃഷ്ടികളും ഖിയാമത്തുനാളില്‍ ഒരുമിച്ചുകൂട്ടപ്പെടും. കാലികളും പറവകളും ഇതര ജീവികളുമെല്ലാം തന്നെ. അങ്ങനെ, കൊമ്പില്ലാത്തവര്‍ക്ക് കൊമ്പുള്ള ജീവികളില്‍നിന്ന് പ്രതികാരം എടുത്തു കൊള്ളത്തക്കവണ്ണം അല്ലാഹു നടപടിയെടുക്കും. പിന്നീട് അവയോട് അല്ലാഹു ‘നിങ്ങള്‍ മണ്ണായികൊള്ളുക’ എന്ന് പറയും. അപ്പോഴാണ്‌ അവിശ്വാസിയായവന്‍ ‘അയ്യോ,ഞാന്‍ മണ്ണായിരുന്നെങ്കില്‍ നന്നായേനേ!’ എന്ന് പറയുക (ابن جرير وابن المنذر والبيهقي وأبى حاتم)
   
              لله الـحــمــد و المـــنــــة و الــفـــضــل  

🔰🔰🔰🔰🔰🔰🔰
*Da'wah - Call to Allah*
▪ *Join on WhatsApp :* +91 99956 55681

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚