നാസിആത്ത്(42-46)

📚 *മലയാളം ഖുർആൻ* 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*79.നാസിആത്ത് (ഊരിയെടുക്കുന്നവ)*

 *നാസിആത്ത്(42-46)*


*(42)يَسۡئَلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَا*
*(43)فِيمَ أَنتَ مِن ذِكۡرَىٰهَآ*
*(44)إِلَىٰ رَبِّكَ مُنتَهَىٰهَآ*
*(45)إِنَّمَآ أَنتَ مُنذِرُ مَن يَخۡشَىٰهَا*
*(46)كَأَنَّهُمۡ يَوۡمَ يَرَوۡنَهَا لَمۡ يَلۡبَثُوٓاْ إِلَّا عَشِيَّةً أَوۡ ضُحَىٰهَا*


*(42)(നബിയേ) അന്ത്യഘട്ടത്തെക്കുറിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു: ‘എതവസരത്തിലാണ് അതിന്‍റെ സ്ഥാപനം [അതു സംഭവിക്കല്‍]?’ എന്ന്.*


*(43)അതിന്‍റെ പ്രസ്താവനയെ സംബന്ധിച്ച് എന്തൊരു നിലയിലാണ് നീയുള്ളത്? [നിനക്കു അതിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടല്ലോ]*

*(44)നിന്‍റെ റബ്ബിങ്കലേക്കാണ് അതിന്‍റെ കലാശം. [അത് അവന്നു മാത്രമേ അറിഞ്ഞുകൂടൂ.]*


*(45)നിശ്ചയമായും അതിനെ ഭയപ്പെടുന്നവര്‍ക്ക്‌ മുന്നറിയിപ്പ് നല്‍കുന്നവന്‍ മാത്രമാകുന്നു നീ.*

അതിനെ അവര്‍ കാണുന്ന ദിവസം ഒരു *(46)സായാഹ്ന (സമയ)മോ, അല്ലെങ്കില്‍ അതിന്‍റെ പൂര്‍വ്വാഹ്ന(സമയ)മോ അല്ലാതെ അവര്‍ (ഇഹത്തില്‍) കഴിഞ്ഞുകൂടിയിട്ടില്ലെന്ന പോലെയിരിക്കും! [അത്രക്കും ഭയങ്കരമായിരിക്കും അത്.]*

📝 *തഫ്സീർ (വിശദീകരണം)*


*👉🏻അന്ത്യനാളിനെപ്പറ്റി ക്വുർആനും, നബി ﷺയും സാധാരണ ഓര്‍മിപ്പിക്കാറും താക്കീത് ചെയ്യാറുമുണ്ടല്ലോ. എന്നാല്‍, അത് എപ്പോഴാണ് ഉണ്ടാകുക എന്നു നിഷേധികള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കും. അതിനുള്ള മറുപടിയാണിത്. മറുപടിയുടെ താല്‍പര്യം ഇതാണ് : അത് എപ്പോഴാണെന്നു നബിﷺ ക്കോ മറ്റാര്‍ക്കെങ്കിലുമോ അറിഞ്ഞുകൂടാ. അല്ലാഹുവിനു മാത്രം അറിയാവുന്നതും അവന്‍ ആര്‍ക്കും അറിയിച്ചുകൊടുക്കാത്തതുമായ ഒരു പരമരഹസ്യമാണ്. എന്നാല്‍, നബി ﷺയോട് അതിനെക്കുറിച്ചു അവര്‍ ചോദിക്കുന്നത് കണ്ടാല്‍ നബിﷺക്ക് അതു സംബന്ധിച്ചു വല്ല അറിവുമുണ്ടെന്നു തോന്നിപ്പോകും. (يسألونك كأنك حفى عنها) അല്ലാഹു അറിയിച്ചു കൊടുക്കാതെ അവിടുത്തേക്ക്‌ എന്തറിയാനാണ്?! അല്ലാഹുവിന്‍റെ കല്‍പനപ്രകാരം അതിനെക്കുറിച്ചു ഭയപ്പെടുന്നവര്‍ക്ക് തിരുമേനി അതിനെപ്പറ്റി താക്കീത് നല്‍കുന്നുവെന്നുമാത്രം. എത്ര ഓര്‍മിപ്പിച്ചിട്ടും ഭയപ്പാടുവരാത്തവരെ താക്കീത് ചെയ്തിട്ട് ഫലമില്ലല്ലോ. വാസ്തവത്തില്‍, അതിന്‍റെ സമയത്തെക്കുറിച്ചല്ല, അതിന്‍റെ ഗൗരവത്തെക്കുറിച്ചാണ് അവര്‍ അന്വേഷിക്കേണ്ടത്. കാരണം, അത് സംഭവിക്കുമ്പോള്‍ അവരുടെ പരമലക്ഷ്യമായിരുന്ന ഐഹികജീവിതത്തില്‍ അവര്‍ കേവലം ഒരു പകലിന്‍റെ സന്ധ്യാസമയത്തോളം, അല്ലെങ്കില്‍ അതിന്‍റെ രാവിലത്തെ സമയത്തോളം മാത്രമേ താമസിച്ചിട്ടുള്ളുവെന്ന് അവര്‍ക്ക് തോന്നും. അത്രയും ഭയങ്കരമായിരിക്കും അത്. അന്ത്യമില്ലാത്ത ഒരു ജീവിതത്തിന്‍റെ തുടക്കവുമായിരിക്കും അത്.*

🔰🔰🔰🔰🔰🔰🔰
*Da'wah - Call to Allah*
▪ *Join on WhatsApp :* +91 99956 55681

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚