മുർസലാത്ത്(01-07)

📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️


*77.മുർസലാത്ത് (അയക്കപ്പെടുന്നവർ)*

 *മുർസലാത്ത്(01-07)*


 

*(08)فَإِذَا ٱلنُّجُومُ طُمِسَتۡ*
*(09)وَإِذَا ٱلسَّمَآءُ فُرِجَتۡ*
*(10)وَإِذَا ٱلۡجِبَالُ نُسِفَتۡ*
*(11) وَإِذَا ٱلرُّسُلُ أُقِّتَتۡ*
*(12)لِأَىِّ يَوۡمٍ أُجِّلَتۡ*
*(13)لِيَوْمِ ٱلْفَصْلِ*
*(14) وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلۡفَصۡلِ*
*(15)وَيۡلٌ يَوۡمَئِذٍ لِّلۡمُكَذِّبِينَ*

*(08) നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും*

*(09) ആകാശം പിളര്‍ത്തപ്പെടുകയും*

*(10) പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും*

*(11) ദൂതന്‍മാര്‍ക്ക്‌ സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!*

*(12) ഏതൊരു ദിവസത്തേക്കാണ്‌ അവര്‍ക്ക്‌ അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?*

*(13) തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!*

*(14) ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന്‌ നിനക്കറിയുമോ?*

*(15) അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.*

📝 *തഫ്സീർ (വിശദീകരണം)*



👉 അന്ത്യനാളിലെ ഗൗരവമേറിയ ചില സംഭവവികാസങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ആകാശം, ഭൂമി, പര്‍വ്വതങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ആദിയായവയെല്ലാം അന്നു നിലതെറ്റി അവതാളത്തിലാകുന്നതാണെന്നു ഖുര്‍ആനില്‍ പലപ്പോഴും പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ്. താഴെവരുന്ന മക്കീ സൂറത്തുകളില്‍ ഇതുപോലെ വേറെയും പല സംഭവവികാസങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്നുണ്ട്. ഖിയാമത്തുനാളില്‍ റസൂലുകളെ അല്ലാഹു ഒരുമിച്ചുകൂട്ടി അവരുടെ സമുദായങ്ങള്‍ അവരുടെ പ്രബോധനം സ്വീകരിച്ചതിനെപ്പറ്റി അവരോടു ചോദിക്കുമെന്നും (5:109) സമുദായങ്ങളുടെമേല്‍ സാക്ഷികളായി നബിമാരെക്കൊണ്ടുവരുമെന്നും (4:41) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഇങ്ങിനെ ഓരോ റസൂലിന്‍റെയും അവരുടെ സമുദായത്തിന്‍റെയും കാര്യങ്ങള്‍ തീരുമാനം ചെയ്യുന്നതിനുള്ള അവധി നിര്‍ണയത്തെക്കുറിച്ചാണ് 11 -ാം  വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. 12 -ാം  വചനത്തില്‍ ആ മഹാദിനത്തിന്‍റെ അതിഭയങ്കരത ഒരു ചോദ്യരൂപത്തില്‍ ഓര്‍മിപ്പിച്ചുകൊണ്ട് മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം സംഭവിക്കുവാനിരിക്കുന്ന ദിവസമാണ് സാക്ഷാല്‍ തീരുമാനത്തിന്‍റെ അവധി എന്നും, അന്നു സത്യനിഷേധികള്‍ക്കു വമ്പിച്ച നാശത്തിന്‍റെ ദിവസമായിരിക്കുമെന്നും തുടര്‍ന്നുള്ള മൂന്നുവചനങ്ങളില്‍ പ്രസ്താവിക്കുന്നു. അന്നത്തെ ദിവസം സത്യനിഷേധികളുടെ വമ്പിച്ച നാശത്തെപ്പറ്റി ഈ അദ്ധ്യായത്തില്‍ അല്ലാഹു പത്തുവട്ടം ആവര്‍ത്തിച്ചു താക്കീതു നല്‍കിയിരിക്കുന്നതു കാണാം.

🔰🔰🔰🔰🔰🔰🔰
*Da'wah - Call to Allah*
▪ *Join on WhatsApp :* +91 99956 55681

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚