അൽഇൻസാൻ(04-06)

📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*76. അൽഇൻസാൻ (മനുഷ്യന്‍)*

*അൽഇൻസാൻ(04-06)*


*(04)إِنَّآ أَعۡتَدۡنَا لِلۡكَٰفِرِينَ سَلَٰسِلَاْ وَأَغۡلَٰلًا وَسَعِيرًا*
*(05)إِنَّ ٱلۡأَبۡرَارَ يَشۡرَبُونَ مِن كَأۡسٍ كَانَ مِزَاجُهَا كَافُورًا*
*(06)عَيۡنًا يَشۡرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفۡجِيرًا*

*(04) തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക്‌ നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കി വെച്ചിരിക്കുന്നു.*

*(05) തീര്‍ച്ചയായും പുണ്യവാന്‍മാര്‍ ( സ്വര്‍ഗത്തില്‍ ) ഒരു പാനപാത്രത്തില്‍ നിന്ന്‌ കുടിക്കുന്നതാണ്‌. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും.*

*(06) അല്ലാഹുവിന്‍റെ ദാസന്‍മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്‌. അവരത്‌ പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും.*

📝 *തഫ്സീർ (വിശദീകരണം)*



👉 കുളുർമക്കും, ആനന്ദത്തിനും സുഗന്ധത്തിനും വിശേഷപ്പെട്ട ചേരുവയാണ് കർപ്പൂരം. എന്നാൽ സ്വർഗ്ഗത്തിലെ കർപ്പൂരവും മദ്യവും - മറ്റെല്ലാ സ്വർഗ്ഗീയ വിഭവങ്ങളുമെന്ന പോലെത്തന്നെ - നമ്മുടെ ഭൗതിക വസ്തുക്കളുമായി നാമമാത്ര ബന്ധമേ ഉണ്ടായിരിക്കയുള്ളു . ‘അല്ലാഹുവിന്റെ അടിയാന്മാർ’ എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ തൃപ്തി ലഭിച്ച സജ്ജനങ്ങൾ എന്നാകുന്നു . അവർ ഉദ്ദേശിക്കുമ്പോഴും ഉദ്ദേശിക്കുന്ന സ്ഥലത്തും യഥേഷ്ടം ലഭിക്കുമാറ് ഒഴുക്കിക്കൊണ്ട് പോകാവുന്ന വിധത്തിലുള്ള ഒരു നീരുറവത്രെ പ്രസ്തുത മദ്യം . ഈ അടിയാന്മാരുടെ ഗുണവിശേഷങ്ങളെന്താണെന്നോ?-

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚