അൽഖിയാമഃ(05-12)
📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️
*75. അൽഖിയാമഃ ( ഉയിര്‍ത്തെഴുന്നേല്‍പ്പ്)*
*അൽഖിയാമഃ(05-12)*
*(05)بَلۡ يُرِيدُ ٱلۡإِنسَٰنُ لِيَفۡجُرَ أَمَامَهُۥ*
*(06)يَسۡئَلُ أَيَّانَ يَوۡمُ ٱلۡقِيَٰمَةِ*
*(07)فَإِذَا بَرِقَ ٱلۡبَصَرُ*
*(08)وَخَسَفَ ٱلۡقَمَرُ*
*(09)وَجُمِعَ ٱلشَّمۡسُ وَٱلۡقَمَرُ*
*(10)يَقُولُ ٱلۡإِنسَٰنُ يَوۡمَئِذٍ أَيۡنَ ٱلۡمَفَرُّ*
*(11)كَلَّا لَا وَزَرَ*
*(12)إِلَىٰ رَبِّكَ يَوۡمَئِذٍ ٱلۡمُسۡتَقَرُّ*
*(05) പക്ഷെ ( എന്നിട്ടും ) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.*
*(06) എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.*
*(07) എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും*
*(08) ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും*
*(09) സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!*
*(10) അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടി രക്ഷപ്പെടാനുള്ളതെന്ന്.*
*(11) ഇല്ല. യാതൊരു രക്ഷയുമില്ല.*
*(12) നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.*
📝 *തഫ്സീർ (വിശദീകരണം)*
👉 അവിശ്വാസിയായ മനുഷ്യന്‍ അവന്‍റെ ഭൂതകാലം ഏതായാലും നഷ്ടപ്പെടുത്തി. എന്നാല്‍, ഭാവിയും നഷ്ടപ്പെടുത്തുമാറു തോന്ന്യാസം തുടരുവാനാണ് അവന്‍ തുനിയുന്നത്. മരണാന്തര ജീവിതത്തെയും അതിലെ അനുഭവങ്ങളെയും അവന്‍ നിഷേധിക്കുന്നു. ‘നിങ്ങള്‍ പറഞ്ഞു കേള്‍ക്കുന്ന ഈ ഖിയാമാത്തുനാള്‍ എപ്പോഴാണുണ്ടാകുക?’ എന്നു അവന്‍ നിഷേധപൂര്‍വ്വം പരിഹസിക്കുന്നു. എന്നാല്‍ അവന്‍ അറിഞ്ഞിരിക്കട്ടെ, അതത്ര വിദൂരമൊന്നുമല്ല. അതു എപ്പോള്‍ എന്നതിനേക്കാള്‍ ആലോചിക്കേണ്ടതു അതു എങ്ങിനെയായിരിക്കും എന്നുള്ളതാണ്. അതു സംഭവിക്കുമ്പോള്‍ ലോകത്തിന്‍റെ നിലയെല്ലാം മാറിപ്പോകും. മനുഷ്യന്‍ അന്ധാളിച്ചു ഭയവിഹ്വലനായിത്തീരും; മിന്നലേറ്റവണ്ണം അവന്‍റെ കണ്ണുകള്‍ അഞ്ചിപ്പോകും; ചന്ദ്രന്‍റെ വെളിച്ചം നഷ്ടപ്പെട്ട് അതു ഇരുട്ടുമയമായിത്തീരും; സൂര്യനും ചന്ദ്രനും ഒരേ സ്ഥാനത്തു ഒരുമിച്ചു കൂട്ടപ്പെടും. ഇങ്ങനെയുള്ള ആ ഘോരസമയം വന്നുകഴിഞ്ഞാല്‍ അപ്പോള്‍, മനുഷ്യന്‍ സഹികെട്ട് രക്ഷാമാര്‍ഗ്ഗത്തിനു മുറവിളികൂട്ടിക്കൊണ്ടിരിക്കും. പക്ഷേ, എവിടെ നിന്നു രക്ഷകിട്ടുവാനാണ്? എല്ലാവരും ലോകരക്ഷിതാവിന്‍റെ കോടതിയില്‍ സമ്മേളിക്കേണ്ട ദിവസമാണത്. ഒരാള്‍ക്കും അതില്‍ നിന്നു രക്ഷയില്ല. ആര്‍ക്കും അതില്‍നിന്നു ഒഴിവുമില്ല.
ചന്ദ്രന്‍റെ വെളിച്ചം പോയി ഇരുളടയുക, സൂര്യനും ചന്ദ്രനും ഒരുമിച്ചു കൂട്ടപ്പെടുക എന്നിങ്ങനെയുള്ള അത്യുഗ്രമായ സംഭവവികാസങ്ങള്‍ പലതും ഖിയാമത്തുനാളില്‍ സംഭവിക്കുവാനിരിക്കുന്നതായി അല്ലാഹു അറിയിക്കുന്നു. താഴെ സൂറത്തുകളില്‍ കൂടുതല്‍ സംഭവങ്ങളെക്കുറിച്ചു കാണാവുന്നതുമാണ്. അവ ഓരോന്നിനെ സംബന്ധിച്ചും അല്ലാഹു എന്തു പറഞ്ഞുവോ അതേപടി അതു സംഭവിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അങ്ങനെത്തന്നെ വിശ്വസിക്കല്‍ കടമയുമാണ്. പക്ഷേ, അതിനെപ്പറ്റി കൂടുതല്‍ വിശദീകരിച്ചു വിവരിക്കുവാന്‍ നമുക്കു സാധ്യമല്ല. അല്ലാഹു പറയുന്നു :-
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment