അൽഖിയാമഃ(1-4)

📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*75. അൽഖിയാമഃ ( ഉയിര്‍ത്തെഴുന്നേല്‍പ്പ്)*

*അൽഖിയാമഃ(1-4)*


*(01)لَآ أُقۡسِمُ بِيَوۡمِ ٱلۡقِيَٰمَةِ*
*(02)وَلَآ أُقۡسِمُ بِٱلنَّفۡسِ ٱللَّوَّامَةِ*
*(03)أَيَحۡسَبُ ٱلۡإِنسَٰنُ أَلَّن نَّجۡمَعَ عِظَامَهُۥ*
*(04)بَلَىٰ قَٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ*

*(01) ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.*

*(02) കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.*

*(03) മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചു കൂട്ടുകയില്ലെന്ന്‌?*

*(04) അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.*

📝 *തഫ്സീർ (വിശദീകരണം)*



👉   لَا أُقْسِمُ (ലാ-ഉഖ്സിമു) എന്ന വാക്കിനു ‘ഞാന്‍ സത്യം ചെയ്തു പറയുന്നു’ എന്നു അര്‍ത്ഥം കല്‍പിച്ചതിനെക്കുറിച്ചു സൂ: വാഖിഅഃ 75ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചതു ഓര്‍ക്കുക. ഒന്നാമതായി ഖിയാമത്തു നാളിന്‍റെ പേരിലും, രണ്ടാമതായി ആക്ഷേപക്കാരിയായ ആത്മാവിന്‍റെ-അഥവാ മനസ്സിന്‍റെ-പേരിലും അല്ലാഹു സത്യം ചെയ്തുകൊണ്ടു പറയുന്നു: മനുഷ്യന്‍റെ മരണശേഷം, അവന്‍റെ അസ്ഥികളെ മുഴുവനും ഒരുമിച്ചുകൂട്ടി അവനെ നാം പുനര്‍ജീവിപ്പിക്കുന്നതാണ്. നാമതു ചെയ്കയില്ലെന്നോ, നമുക്കതിനു കഴിയുകയില്ലെന്നോ അവന്‍ ഭാവിക്കുന്നുണ്ടെങ്കില്‍ ആ ഭാവന വിട്ടേക്കട്ടെ. തീര്‍ച്ചയായും നാമതു ചെയ്യുകതന്നെ ചെയ്യും. അവന്‍റെ വിരല്‍ തലപ്പുകള്‍ പോലും - അഥവാ ഓരോ സന്ധിയെല്ലും - അതതിന്‍റെ സ്ഥാനത്തുവെച്ചു ശരിപ്പെടുത്തിക്കൊണ്ടുതന്നെ അതു ചെയ്‌വാന്‍ നമുക്കു തികച്ചും കഴിവുണ്ട്.


  മനുഷ്യമനസ്സിനെ ആക്ഷേപക്കാരി (اللَّوَّامَةِ) അഥവാ വളരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതു - എന്നു വിശേഷിപ്പിച്ചതു വളരെ അര്‍ത്ഥവത്താകുന്നു. ഒരു തെറ്റായ കാര്യം ഒരാള്‍ ചെയ്യുമ്പോള്‍ അവന്‍റെ മനസ്സാക്ഷി അവനെ കുറ്റപ്പെടുത്തുന്നു. അതു അരുതാത്തതാണെന്നു അവന്‍റെ മനസ്സു അവനോടു മന്ത്രിക്കാതിരിക്കുകയില്ല. ഒരു നന്മചെയ്തശേഷം പലപ്പോഴും അതിനേക്കാള്‍ നന്നാകുമായിരുന്ന മറ്റൊന്നു ചെയ്യാത്തതിനെപറ്റി മനസ്സില്‍ ആക്ഷേപം ഉയരുന്നു. എന്തിനതു ചെയ്തു, എന്തിനതു തിന്നു, എന്തിനതു പറഞ്ഞു, എന്തുകൊണ്ടിതു ചെയ്തില്ല, എന്തുകൊണ്ടിതു പറഞ്ഞില്ല എന്നിത്യാദി ആക്ഷേപങ്ങള്‍ പുറപ്പെടുവിക്കാത്ത മനുഷ്യമനസ്സു ആര്‍ക്കാണുള്ളത്? യാഥാര്‍ത്ഥ്യങ്ങളുടെ നേരെ കണ്ണടച്ചും ദൃഷ്ടാന്തങ്ങളെ അവഗണിച്ചും സത്യനിഷേധം നടത്തുന്നവരും, വീണ്ടുവിചാരമോ, ഉപദേശം കേള്‍ക്കുവാനുള്ള സന്നദ്ധതയോ ഇല്ലാത്തവരും, ഭാവിയെപ്പറ്റി ചിന്തിക്കാറില്ലാത്തവരുമെല്ലാം തന്നെ ഒരിക്കല്‍ തങ്ങളെത്തന്നെ പഴിക്കുകയും തീരാത്ത ഖേദത്തിലായിത്തീരുകയും ചെയ്യുന്നു. സല്‍കര്‍മങ്ങള്‍ കുറെയെല്ലാം ചെയ്തിരുന്നാലും പരലോകത്തുവെച്ച് ലഭിക്കുന്ന അവര്‍ണനീയമായ സുഖസൗകര്യങ്ങള്‍ കാണുമ്പോള്‍, അയ്യോ, കുറേക്കൂടി സല്‍ക്കര്‍മങ്ങള്‍ ഞാന്‍ ചെയ്തുവെച്ചിരുന്നെങ്കില്‍ നന്നായേനേ എന്നു മനുഷ്യന്‍ വിലപിച്ചു പോകും. ചുരുക്കത്തില്‍ മനസ്സിന്‍റെ ആക്ഷേപത്തിനു ഒട്ടും വിധേയനാകാത്ത മനുഷ്യനെ കാണുവാന്‍ പ്രയാസം.

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚