അൽമുസ്സമ്മിൽ(12-14)

📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*73. അൽമുസ്സമ്മിൽ (

*അൽമുസ്സമ്മിൽ(12-14)*


*(12)إِنَّ لَدَيۡنَآ أَنكَالًا وَجَحِيمًا*
*(13)وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا*
*(14)يَوۡمَ تَرۡجُفُ ٱلۡأَرۡضُ وَٱلۡجِبَالُ وَكَانَتِ ٱلۡجِبَالُ كَثِيبًا مَّهِيلًا*

*(12) തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ ചങ്ങലകളും ജ്വലിക്കുന്ന നരകാഗ്നിയും*

*(13) തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്‌.*

*(14) ഭൂമിയും പര്‍വ്വതങ്ങളും വിറകൊള്ളുകയും പര്‍വ്വതങ്ങള്‍ ഒലിച്ചു പോകുന്ന മണല്‍ കുന്ന്‌ പോലെയാവുകയും ചെയ്യുന്ന ദിവസത്തില്‍.*

📝 *തഫ്സീർ (വിശദീകരണം)*



👉 ഖിയാമത്തു നാളിലെ സംഭവ വികാസങ്ങളെയും ശിക്ഷകളെയും ആണ് ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. 'സഖ്‌ -ഖൂം, ള്വരീഅ്' ( زقوم , ضريع)മുതലായ നരകീയ ഭക്ഷ്യവിഭവങ്ങളെ ഉദ്ദേശിച്ചാണ് തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണം എന്ന് പറഞ്ഞിരിക്കുന്നത്. ഒന്നാമത്തേതിനെ പറ്റി സൂഃ ദുഖാന്‍ 43 ലും രണ്ടാമത്തെതിനെ പറ്റി സൂഃ ഗ്വാശിയ: الغاشية ) 6)ലും പ്രസ്താവിച്ചിരിക്കുന്നത് കാണാം.

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚