അൽഇൻസാൻ(2-3)
📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️
*76. അൽഇൻസാൻ (മനുഷ്യന്‍)*
*അൽഇൻസാൻ(2-3)*
*(02)إِنَّا خَلَقۡنَا ٱلۡإِنسَٰنَ مِن نُّطۡفَةٍ أَمۡشَاجٍ نَّبۡتَلِيهِ فَجَعَلۡنَٰهُ سَمِيعًۢا بَصِيرًا*
*(03)إِنَّا هَدَيۡنَٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا*
*(02) കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.*
*(03) തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു.*
📝 *തഫ്സീർ (വിശദീകരണം)*
👉 കേവലം നിസ്സാരമായ ഇന്ദ്രിയ ബിന്ദുവിൽ നിന്നാണല്ലോ മനുഷ്യന്റെ ഉൽഭവം . അതേ സമയത്ത് വിവിധ വസ്തുക്കളാൽ മിശ്രമായതത്രെ ആ ബിന്ദു . പിതാവിൽനിന്നും മാതാവിൽനിന്നുമുള്ള ബീജാംശങ്ങൾ കലർന്നതെന്ന നിലക്കും, പുരുഷന്റേത് കട്ടി കൂടിയതും വെള്ള നിറവും സ്ത്രീയുടേത് നേർത്തതും മഞ്ഞ നിറവും എന്ന നിലക്കും, ശീതോഷ്ണം വാത പിത്ത കഫം ആദിയായ പല പ്രകൃതി വിശേഷതകളോടു കൂടിയതെന്ന നിലക്കും, വർണ്ണരൂപ സ്വഭാവാദികളിൽ പരസ്പരം വ്യത്യാസങ്ങളെന്ന നിലക്കും - എന്നുവേണ്ട , മറ്റു പല നിലക്കും - നോക്കുമ്പോൾ ആ ചെറു ബീജം എത്രയോ വസ്തുക്കളുടെയും ഗുണങ്ങളുടെയും മിശ്രമാണെന്ന് കാണാം . ബഹു ഗുണങ്ങളടങ്ങിയ പ്രസ്തുത ബീജത്തിൽ നിന്ന് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് അവൻ നന്ദിയുള്ളവനായിരിക്കുമോ അതല്ല നന്ദികെട്ടവനായിരിക്കുമോ എന്ന ഒരു പരീക്ഷണമായിട്ടത്രെ . ഈ പരീക്ഷണത്തിൽ വിജയം നേടുവാൻ വേണ്ടുന്ന ഉപാധികളും അല്ലാഹു അവന് സജ്ജമാക്കി കൊടുത്തിരിക്കുന്നു. കണ്ടതും കേട്ടതും കാര്യങ്ങൾ ഗ്രഹിക്കാനുള്ള വിവേചന ശക്തി അവനു നൽകിയിട്ടുണ്ട്. മാത്രമല്ല , അവൻ ചരിക്കേണ്ടതും സ്വീകരിക്കേണ്ടതുമായ യഥാർത്ഥ മാർഗം ഇന്നതാണെന്ന് ശരിക്കും അവനു കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.ആകയാൽ , ആ മാർഗം വിട്ടു വ്യതിചലിച്ചവർ കഠിന ശിക്ഷ അർഹിക്കുന്നുവെന്നതു തികച്ചും നീതിയുക്തമാണല്ലോ. അതേ സമയത്തു മാർഗം മുറുകെ പിടിച്ചവർക്കാകട്ടെ , അവൻ വമ്പിച്ച പ്രതിഫലം നൽകുമെന്നു വാഗ്ദാനവും ചെയ്തിരിക്കുന്നു.
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*Follow Us ON:*
👇👇👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment