അൽഇൻസാൻ(23-26)
📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️
*76. അൽഇൻസാൻ (മനുഷ്യന്‍)*
*അൽഇൻസാൻ(23-26)*
*(23)إِنَّا نَحۡنُ نَزَّلۡنَا عَلَيۡكَ ٱلۡقُرۡءَانَ تَنزِيلًا*
*(24)فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تُطِعۡ مِنۡهُمۡ ءَاثِمًا أَوۡ كَفُورًا*
*(25)وَٱذۡكُرِ ٱسۡمَ رَبِّكَ بُكۡرَةً وَأَصِيلًا*
*(26)وَمِنَ ٱلَّيۡلِ فَٱسۡجُدۡ لَهُۥ وَسَبِّحۡهُ لَيۡلًا طَوِيلًا*
*(23) തീര്‍ച്ചയായും നാം നിനക്ക് ഈ ഖുര്‍ആനിനെ അല്‍പാല്‍പമായി അവതരിപ്പിച്ചു തന്നിരിക്കുന്നു.*
*(24) ആകയാല്‍ നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍ നിന്ന് യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്.*
*(25) നിന്‍റെ രക്ഷിതാവിന്‍റെ നാമം കാലത്തും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക.*
*(26) രാത്രിയില്‍ നീ അവനെ പ്രണമിക്കുകയും ദീര്‍ഘമായ നിശാവേളയില്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക.*
📝 *തഫ്സീർ (വിശദീകരണം)*
👉 ഖുർആനെ ഒന്നായി അവതരിപ്പിക്കാതെ സന്ദർഭമനുസരിച്ചു ഗഡുക്കളായും , സാവകാശമായും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റിയാണ് 23-ാം വചനത്തിൽ പ്രസ്താവിക്കുന്നത് . ഇത് അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും , അത് തൃപ്തിപ്പെട്ടുകൊള്ളണമെന്നും , സഹനത്തോടും ക്ഷമയോടുംകൂടി കൃത്യങ്ങളെല്ലാം നിർവഹിച്ചുകൊണ്ടിരിക്കണമെന്നും , അതിനെതിരിൽ വിലങ്ങടിക്കുന്ന ഏതു പാപികളെയും നിഷേധികളെയും അനുസരിക്കുകയോ അവർക്ക് വഴങ്ങിക്കൊടുക്കുകയോ ചെയ്യരുതെന്നും അല്ലാഹു നബി ﷺ യോട് കൽപിക്കുന്നു . ഇങ്ങിനെയുള്ള കൽപനകൾ തിരുമേനിക്ക് കൂടുതൽ മനോധൈര്യവും ദൃഢമനസ്കതയും ഉളവാക്കുന്നതാണെന്നു പറയേണ്ടതില്ല . മനസികശക്തിയും ആത്മീയപരിശുദ്ധിയും വളർത്തുന്നതാണ് നമസ്‌കാരം , തസ്ബീഹ് , ദിക്ർ മുതലായ കർമ്മങ്ങൾ . അതുകൊണ്ടു അവയെപ്പറ്റിയും പ്രത്യേകം ഓർമിപ്പിച്ചിരിക്കുന്നു واستعينوا بالصبر والصلاة - البقرة ( നിങ്ങൾ ക്ഷമകൊണ്ടും നമസ്‌കാരംകൊണ്ടും സഹായം തേടിക്കൊള്ളുക .)
രാവിലെയും വൈകുന്നേരവും റബ്ബിന്റെ നാമം സ്‌മരിക്കുക എന്ന് പറഞ്ഞതിൽ സുബ്ഹ് , ള്വുഹ്ർ , അസ്വ്ർ എന്നീ നമസ്‌കാരങ്ങൾ മുഖേനയുള്ള സ്മരണയും , രാത്രി കുറച്ചു സമയം സുജൂദ്ചെയ്യണമെന്ന് പറഞ്ഞതിൽ മഗ്‌രിബും , ഇശാഉം ഉൾപ്പെടുന്നതാണ് . രാത്രി ദീർഘനേരം തസ്ബീഹ് - സ്‌തോത്ര കീർത്തനം - നടത്തണമെന്ന് പറഞ്ഞതിൽ രാത്രിയിലെ ‘തഹജ്ജുദ്’ നമസ്‌കാരം തുടങ്ങിയ ദിക്‌റുകളും ഉൾപ്പെടുന്നു . അഥവാ ഇതുപോലെയുള്ള കൽപനകളുടെ പ്രായോഗിക രൂപങ്ങളായിക്കൊണ്ടാണ് നബി ﷺ അതെല്ലാം സമുദായത്തിന് കാണിച്ചു തന്നിരിക്കുന്നത് . 'ദിക്ർ - തസ്ബീഹ് - സുജൂദ്’ എന്നിവയെപ്പറ്റിയും , മേപ്പടി സമയങ്ങളെപ്പറ്റിയും സൂറ: അങ്കബൂത്ത് 45 ; സൂറ: റൂം 17 , 18 മുതലായ സ്ഥലങ്ങളിൽ മുമ്പ് വിവരിച്ചത് ഓർക്കുക .
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment