മുർസലാത്ത്(25-28)
📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️
*77.മുർസലാത്ത് (അയക്കപ്പെടുന്നവർ)*
*മുർസലാത്ത്(25-28)*
*(25)أَلَمۡ نَجۡعَلِ ٱلۡأَرۡضَ كِفَاتًا*
*(26)أَحۡيَآءً وَأَمۡوَٰتًا*
*(27)وَجَعَلۡنَا فِيهَا رَوَٰسِىَ شَٰمِخَٰتٍ وَأَسۡقَيۡنَٰكُم مَّآءً فُرَاتًا*
*(28)وَيۡلٌ يَوۡمَئِذٍ لِّلۡمُكَذِّبِينَ*
*(25) ഭൂമിയെ നാം ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ?*
*(26) മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.*
*(27) അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.*
*(28) അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.*
📝 *തഫ്സീർ (വിശദീകരണം)*
👉 അല്ലാഹുവിന്‍റെ ചില അനുഗ്രഹങ്ങളെയും, ദൃഷ്ടാന്തങ്ങളെയും എടുത്തുകാട്ടുകയാണ്. ഇത്തരം കാര്യങ്ങളെപ്പറ്റി ഉറ്റാലോചിക്കുന്നവര്‍ക്കു അല്ലാഹുവിന്‍റെ അപാരമായ കഴിവിനെക്കുറിച്ചും, മരണാനന്തര ജീവിതത്തെക്കുറിച്ചും സംശയമുണ്ടാകുവാന്‍ അവകാശമുണ്ടായിരിക്കയില്ല എന്നു താല്‍പര്യം. ജീവിച്ചിരിക്കുന്നവര്‍ക്കു ഭൂമുഖത്ത് ജീവിക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതു പോലെ, മരണപ്പെട്ടവരെ ഭൂമിക്കുള്ളില്‍ അടക്കം ചെയ്‌വാനുള്ള സൗകര്യവും അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്നുവല്ലോ. ഇതിനെപ്പറ്റിയാണ് 25-26 ല്‍ പ്രസ്താവിച്ചിരിക്കുന്നത്. ഇങ്ങിനെയുള്ള യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചു നിഷേധിക്കുന്നവരെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:-
🔰🔰🔰🔰🔰🔰🔰
*Da'wah - Call to Allah*
▪ *Join on WhatsApp :* +91 99956 55681
Comments
Post a Comment