വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 2️⃣6️⃣
*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 2️⃣6️⃣*
*77. ഇങ്ങോട്ട് യുദ്ധം ചെയ്യുന്നതുവരെ മസ്ജിദുൽ ഹറമിന്റെയടുത്തത് വെച്ച് യുദ്ധം ചെയ്യരുത്*
*...وَلَا تُقَاتِلُوهُمْ عِندَ الْمَسْجِدِ الْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيهِ ۖ فَإِن قَاتَلُوكُمْ فَاقْتُلُوهُمْ ۗ ...*
"മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് (അവിടെ വെച്ച്) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക"
(ഖുർആൻ 2:191)
*78.ശത്രുക്കള്‍ അവരുടെ അക്രമമര്‍ദ്ദനങ്ങളും, കയ്യേറ്റങ്ങളും അവസാനിപ്പിച്ചാൽ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് അവര്‍ക്കെതിരെ യുദ്ധമോ, ആക്രമണമോ ഒന്നും ഉണ്ടാകരുത്*
*...فَإِنِ انتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ*
"എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല"
(ഖുർആൻ 2:193)
*79.യുദ്ധം നിഷിദ്ധമായ മാസങ്ങളിലാണെങ്കിലും ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരുമായി അങ്ങോട്ടും യുദ്ധം ചെയ്യുക*
*الشَّهْرُ الْحَرَامُ بِالشَّهْرِ الْحَرَامِ وَالْحُرُمَاتُ قِصَاصٌ ۚ فَمَنِ اعْتَدَىٰ عَلَيْكُمْ فَاعْتَدُوا عَلَيْهِ بِمِثْلِ مَا اعْتَدَىٰ عَلَيْكُمْ ۚ...*
"വിലക്കപ്പെട്ടമാസത്തി (ലെ യുദ്ധത്തി) ന് വിലക്കപ്പെട്ടമാസത്തില്‍ തന്നെ (തിരിച്ചടിക്കുക.) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക"
(ഖുർആൻ 2:194)
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment