അൽഇൻസാൻ(29-31)
📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️
*76. അൽഇൻസാൻ (മനുഷ്യന്‍)*
*അൽഇൻസാൻ(29-31)*
*(29)إِنَّ هَٰذِهِۦ تَذۡكِرَةٌۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا*
*(30)وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا*
*(31)يُدۡخِلُ مَن يَشَآءُ فِى رَحۡمَتِهِۦۚ وَٱلظَّٰلِمِينَ أَعَدَّ لَهُمۡ عَذَابًا أَلِيمًۢا*
*(29) തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു. ആകയാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ.*
*(30) അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു*
*(31) അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അക്രമകാരികള്‍ക്കാവട്ടെ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.*
📝 *തഫ്സീർ (വിശദീകരണം)*
👉 29 - ആം വചനംപോലെ സൂ : മുസ്-സമ്മിൽ 19 ലും കഴിഞ്ഞുപോയിട്ടുണ്ട് . അതേ ഉദ്ദേശ്യം തന്നെയാണ് ഇവിടെയും . ഈ സൂറത്തിൽ ഇതേവരെയായി പുണ്യവാൻമാരായ സജ്ജനങ്ങളുടെയും , അവരുടെ എതിർപക്ഷക്കാരായ ദുർജ്ജനങ്ങളുടെയും സ്ഥിതിഗതികൾ പലതും വിവരിച്ചു . സന്തോഷവാർത്തകളും , ഭയവാർത്തകളും പലതും കഴിഞ്ഞു . അനന്തരം മഹത്തായ ഒരു ഉപദേശമാണിതെന്നും , വേണമെന്നുള്ളവർ അത് സ്വീകരിച്ചുകൊള്ളട്ടെ എന്നും താക്കീതും നൽകി . തുടർന്നുകൊണ്ട് അതിപ്രധാനമായ ഒരു യാഥാർത്ഥ്യം അല്ലാഹു ഓർമ്മിപ്പിക്കുന്നു . മനുഷ്യന് ഏതൊരു കാര്യവും ഉദ്ദേശിക്കുവാനും അത് പ്രായോഗികമാക്കുവാനും സാധിക്കണമെങ്കിൽ അതിൽ അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടി ഉണ്ടായിരിക്കേണ്ടതുണ്ട് . മനുഷ്യൻ സന്മാർഗം സ്വീകരിക്കുന്നതുപോലും അല്ലാഹു ഉദ്ദേശിക്കുമ്പോഴേ ഉണ്ടാവുകയുള്ളു . എന്നാൽ, ആരൊക്കെയാണ് സൻമാർഗം പ്രാപിക്കുവാൻ അർഹതയുള്ളവർ , ആരൊക്കെയാണ് അതിന് അർഹരല്ലാത്തവർ , എപ്പോഴാണതിന്റെ സന്ദർഭം എന്നൊക്കെയുള്ള കാര്യങ്ങൾ അല്ലാഹുവിന് ശരിക്കും അറിയാം . അതെ , അവൻ മാത്രമാണ് അതൊക്കെ അറിയുന്നവൻ . ഓരോ കാര്യവും യഥായോഗ്യം യുക്തമായ നിലയിൽമാത്രം അവൻ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. നിശ്ചയമായും അവൻ എല്ലാം അറിയുന്ന സർവ്വജ്ഞനാണ് . യുക്തിമാനും അഗാധജ്ഞനുമാണ് .( ان الله كان عليما حكيما) ഈ വിഷയകമായി 20-ാം വ്യാഖ്യാനക്കുറിപ്പിൽ വിസ്തരിച്ചു വിവരിച്ചിട്ടുള്ളത് ഓർക്കുക .
അവസാനമായി , ഇതേവരെ സംസാരിച്ച വിഷയങ്ങളുടെ രത്നചുരുക്കമെന്നോണം , അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ തന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുമെന്നും , അക്രമികൾക്ക് വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്നും ഒന്നുകൂടി അനുസ്മരിപ്പിക്കുന്നു . അപ്പോൾ അല്ലാഹുവിന്റ കാരുണ്യത്തിന് പാത്രമായിത്തീരുന്നവർ - അഥവാ സജ്ജനങ്ങളായ ഭാഗ്യവാന്മാർ - ആരായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതാണ് . അതെ , അക്രമികളും തോന്നിയവാസികളും അല്ലാത്തവർ തന്നെ . അല്ലാഹു അക്രമികളായ ജനങ്ങളെ സന്മാർഗത്തിലാക്കുന്നതല്ല. (والله لا يهدي القوم الظالمين - الصف) തോന്നിയവാസികളായ ജനങ്ങളെയും അവൻ സൻമാർഗത്തിലാക്കുകയില്ല . (والله لا يهدي القوم الفاسقين- الصف ) അപ്പോൾ , അല്ലാഹുവിന് അവന്റെ വിധി നിർണ്ണയത്തിൽ തികച്ചും ന്യായമുണ്ടെന്ന് വ്യക്തമായല്ലോ. [ قل فلله الحجة البالغة ]
[ والحمد لله أولا وآخرا وله الفضل والمنة ]
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment