മുർസലാത്ത്(29-34)

📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*77.മുർസലാത്ത് (അയക്കപ്പെടുന്നവർ)*

 *മുർസലാത്ത്(29-34)*



*(29)ٱنطَلِقُوٓاْ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ*
*(30)ٱنطَلِقُوٓاْ إِلَىٰ ظِلٍّ ذِى ثَلَٰثِ شُعَبٍ*
*(31)لَّا ظَلِيلٍ وَلَا يُغۡنِى مِنَ ٱللَّهَبِ*
*(32)إِنَّهَا تَرۡمِى بِشَرَرٍ كَٱلۡقَصۡرِ*
*(33)كَأَنَّهُۥ جِمَٰلَتٌ صُفۡرٌ*
*(34)وَيۡلٌ يَوۡمَئِذٍ لِّلۡمُكَذِّبِينَ*

*(29) ( ഹേ, സത്യനിഷേധികളേ, ) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത്‌ അതിലേക്ക്‌ നിങ്ങള്‍ പോയിക്കൊള്ളുക.*

*(30) മൂന്ന്‌ ശാഖകളുള്ള ഒരു തരം തണലിലേക്ക്‌ നിങ്ങള്‍ പോയിക്കൊള്ളുക.*

*(31) അത്‌ തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നതുമല്ല.*

*(32) തീര്‍ച്ചയായും അത്‌ ( നരകം ) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.*

*(33) അത്‌ ( തീപ്പൊരി ) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.*

*(34) അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.*

📝 *തഫ്സീർ (വിശദീകരണം)*



👉 നിങ്ങള്‍ പരലോക ജീവിതത്തെയും നരകശിക്ഷയെയും വ്യാജമാക്കിത്തള്ളിയിരുന്നുവല്ലോ. ആ ശിക്ഷ ഇതാ ഇപ്പോള്‍ യഥാര്‍ത്ഥമായിത്തീര്‍ന്നിരിക്കുന്നു. അതാ, ആ മൂന്നു ശാഖകളായി പിരിഞ്ഞുയരുന്ന വമ്പിച്ച കരിമ്പുകയുടെ തണലാണ്‌ നിങ്ങള്‍ക്കു ഇനി ആധാരം. അതിലേക്കു പോയിക്കൊള്ളുക. പക്ഷെ അതു സാധാരണ തണലുപോലെ, ചൂടില്‍ നിന്നു തണുപ്പു നല്‍കുന്നതോ, നരകാഗ്നിയില്‍നിന്നുയരുന്ന തീപ്പൊരികള്‍ക്കു തടവായിരിക്കുന്നതോ അല്ല. നരകമാകട്ടെ, വന്‍കെട്ടിടങ്ങള്‍ പോലെയുള്ള വമ്പിച്ച തീപ്പൊരികള്‍ പറപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അവയുടെ ആധിക്യവും, വലുപ്പവും വര്‍ണ്ണവും നോക്കുമ്പോള്‍ മഞ്ഞവര്‍ണ്ണത്തിലുള്ള ഒട്ടകക്കൂട്ടങ്ങള്‍ ചിന്നിച്ചിതറുകയാണെന്നു തോന്നും. അത്രയും വന്‍തോതിലായിരിക്കും ആ തീപ്പൊരികള്‍ എന്നു സാരം. ഈ കരിമ്പുകയെപ്പറ്റി തണല്‍ (ظل) എന്നു പറഞ്ഞതു കേവലം പരിഹാസ രൂപത്തിലാണെന്നു വ്യക്തമാണ്. സൂറ:വാഖിഅ: 43-44ലും, അല്‍കഹ്ഫ് 29ലും വായിച്ചതു ഓര്‍ക്കുക.

🔰🔰🔰🔰🔰🔰🔰
*Da'wah - Call to Allah*
▪ *Join on WhatsApp :* +91 99956 55681

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚