അൽഖിയാമഃ(31-35)
📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️
*75. അൽഖിയാമഃ ( ഉയിര്‍ത്തെഴുന്നേല്‍പ്പ്)*
*അൽഖിയാമഃ(31-35)*
*(31)فَلَا صَدَّقَ وَلَا صَلَّىٰ*
*(32)وَلَٰكِن كَذَّبَ وَتَوَلَّىٰ*
*(33)ثُمَّ ذَهَبَ إِلَىٰٓ أَهۡلِهِۦ يَتَمَطَّىٰٓ*
*(34)أَوۡلَىٰ لَكَ فَأَوۡلَىٰ*
*(35)ثُمَّ أَوۡلَىٰ لَكَ فَأَوۡلَىٰٓ*
*എന്നാല്‍, അവന്‍ (വിശ്വസിച്ച്) സത്യമാക്കിയിട്ടില്ല, നമസ്കരിച്ചിട്ടുമില്ല;-*
*പക്ഷേ, വ്യാജമാ(ക്കി നിഷേധി)ക്കുകയും, പിന്‍തിരിയുകയും ചെയ്തിരിക്കുന്നു!*
*പിന്നെ (അതിനും പുറമെ) അവന്‍ തന്‍റെ സ്വന്തക്കാരിലേക്കു ദുരഭിമാനം നടിച്ചു കൊണ്ടു പോകുകയും ചെയ്തിരിക്കുന്നു.*
*(ഹേ, മനുഷ്യാ,) നിനക്കു ഏറ്റവും വേണ്ടപ്പെട്ടതു തന്നെ, വേണ്ടപ്പെട്ടതുതന്നെ! [നിനക്കു യോജിച്ച ശിക്ഷതന്നെ]*
*പിന്നെ (വീണ്ടും) നിനക്കു ഏറ്റവും വേണ്ടപ്പെട്ടതു തന്നെ, വേണ്ടപ്പെട്ടതുതന്നെ! [നിനക്കു യോജിച്ച ശിക്ഷ തന്നെ]*
📝 *തഫ്സീർ (വിശദീകരണം)*
👉🏻മരണപ്പെട്ടുനോക്കുമ്പോള്‍ അവനു രക്ഷക്കുവേണ്ടുന്ന യാതൊന്നും അവന്‍റെ കൂടെയില്ല. സത്യമെന്നു വിശ്വസിക്കേണ്ടതൊന്നും അവന്‍ വിശ്വസിച്ചിട്ടില്ല. മനുഷ്യന്‍റെ പ്രധാന കടമയായ നമസ്കാരകര്‍മവും അവന്‍ നിര്‍വ്വഹിച്ചിട്ടില്ല. നേരെമറിച്ച് സത്യയാഥാര്‍ത്ഥ്യങ്ങളെ വ്യാജമാക്കി നിഷേധിക്കുകയും, ഉപദേശങ്ങളും കല്‍പനകളും അനുസരിക്കാതെ പിന്‍തിരിഞ്ഞുകളയുകയുമാണവന്‍ ചെയ്തിരിക്കുന്നത്. മാത്രമോ? ഇതിനെല്ലാം പുറമെ സത്യത്തിനെതിരില്‍ താന്‍ സ്വീകരിച്ചുവന്ന ധിക്കാരപ്രവര്‍ത്തനങ്ങളില്‍ അഹങ്കരിച്ചുകൊണ്ടും ദുരഭിമാനം നടിച്ചുകൊണ്ടും അവന്‍ തന്‍റെ ആള്‍ക്കാരുടെ അടുക്കല്‍ ചെല്ലുകയും ചെയ്തിരിക്കുന്നു. ഇത്രയും കടുത്ത ധിക്കാരിയാണവന്‍. എടോ! നിനക്കു കിട്ടേണ്ടുന്നതു -അതെ തികച്ചും നിനക്കു യോജിച്ച ശിക്ഷ- തന്നെയാണ് നിനക്കുള്ളതു എന്നു അല്ലാഹു അവനെ താക്കീതു ചെയ്യുകയാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ചു കൊണ്ടുള്ള ഈ താക്കീതു അല്ലാഹുവിനു അവനോടുള്ള കോപത്തിന്‍റെ കാഠിന്യത്തെയാണ് കാണിക്കുന്നത്.
അക്രമകാരികളായ ആളുകള്‍ക്ക് വല്ല നാശവും സംഭവിക്കുമ്പോള്‍ ‘നിനക്കു കിട്ടേണ്ടതുകിട്ടി’ എന്നും, ‘നിനക്കു യോജിച്ചതുതന്നെയാണത്’ എന്നുമൊക്കെ പറയാറുണ്ടല്ലോ. അതുപോലെയുള്ള ഒരു പ്രയോഗമാണ് 34,35 വചനങ്ങളില്‍ (أَوْلَىٰ لَكَ) എന്നു ആവര്‍ത്തിചു പറഞ്ഞിരിക്കുന്നത്. 31,32 വചനങ്ങളില്‍ ചൂണ്ടിക്കാട്ടിയതു പോലെയുള്ള പാപങ്ങള്‍ ചെയ്തുകൊണ്ടിരുന്ന നിനക്കു വളരെ ചേര്‍ന്നതു തന്നെയാണ് (35-ആം വചനത്തില്‍ പ്രസ്താവിച്ച) ആ അഹങ്കാരവും ദുരഭിമാനവും, എന്നിങ്ങനെയും ആ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതായതു, ഇത്രയും ധിക്കാരത്തിനു മുതിര്‍ന്ന നീ നിന്‍റെ ആ പ്രവര്‍ത്തനങ്ങളില്‍ അഹങ്കാരം കൊള്ളുന്നതും നിനക്കു യോജിച്ചതുതന്നെ, അതില്‍ ആശ്ചര്യമില്ല എന്നു സാരം. രണ്ടായാലും അല്ലാഹുവിനു അവനോടുള്ള കോപവും അമര്‍ഷവുമാണതു കാണിക്കുന്നതു എന്നു വ്യക്തം. അല്ലാഹുവിന്‍റെ കോപത്തിനും ക്രോധത്തിനും പാത്രമാകാതെ നമ്മെയെല്ലാം അവന്‍ കാത്തു രക്ഷിക്കട്ടെ. ആമീന്‍. അല്ലാഹു പറയുന്നു :-
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment