വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 3️⃣8️⃣
*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 3️⃣8️⃣*
*113.ബഹുദൈവ വിശ്വാസികൾക്ക് സത്യവിശ്വാസിനികളെ വിവാഹം കഴിപ്പിച്ച് കൊടുക്കരുത്*
*...وَلَا تُنكِحُوا الْمُشْرِكِينَ حَتَّىٰ يُؤْمِنُوا ۚ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ ۗ ...*
"ബഹുദൈവവിശ്വാസികള്ക്ക് അവര് വിശ്വസിക്കുന്നത് വരെ നിങ്ങള് വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള് നല്ലത്.അവന് നിങ്ങള്ക്ക് കൗതുകം ജനിപ്പിച്ചാലും ശരി"
(ഖുർആൻ 2:221)
*114.ആർത്തവ ഘട്ടത്തിൽ സ്ത്രീകളുമായി ശാരീരിക ബന്ധം പാടില്ല*
*وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ
فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ ۚ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ*
"ആര്ത്തവത്തെപ്പറ്റി അവര് നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല് ആര്ത്തവഘട്ടത്തില് നിങ്ങള് സ്ത്രീകളില് നിന്ന് അകന്നു നില്ക്കേണ്ടതാണ്. അവര് ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന് പാടില്ല. എന്നാല് അവര് ശുചീകരിച്ചു കഴിഞ്ഞാല് അല്ലാഹു നിങ്ങളോട് കല്പിച്ച വിധത്തില് നിങ്ങള് അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു"
(ഖുർആൻ 2:222)
*115. ഭാര്യമാരെ ഉദ്ദേശിക്കുന്ന രൂപത്തിൽ സമീപിക്കുക. (അല്ലാഹു വിലക്കിയതൊഴികെ)*
*نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ ۖ...*
"നിങ്ങളുടെ ഭാര്യമാര് നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല് നിങ്ങള് ഇച്ഛിക്കും വിധം നിങ്ങള്ക്ക് നിങ്ങളുടെ കൃഷിയിടത്തില് ചെല്ലാവുന്നതാണ്"
(ഖുർആൻ 2:223)
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment