മുർസലാത്ത്(41-47)

📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*77.മുർസലാത്ത് (അയക്കപ്പെടുന്നവർ)*

 *മുർസലാത്ത്(41-47)*


*(41)إِنَّ ٱلۡمُتَّقِينَ فِى ظِلَٰلٍ وَعُيُونٍ*
*(42) وَفَوَٰكِهَ مِمَّا يَشۡتَهُونَ*
*(43)كُلُواْ وَٱشۡرَبُواْ هَنِيٓئًۢا بِمَا كُنتُمۡ تَعۡمَلُونَ*
*(44)إِنَّا كَذَٰلِكَ نَجۡزِى ٱلۡمُحۡسِنِينَ*
*(45)وَيۡلٌ يَوۡمَئِذٍ لِّلۡمُكَذِّبِينَ*
*(46)كُلُواْ وَتَمَتَّعُواْ قَلِيلًا إِنَّكُم مُّجۡرِمُونَ*
*(47)وَيۡلٌ يَوۡمَئِذٍ لِّلۡمُكَذِّبِينَ*

*(41) തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ ( സ്വര്‍ഗത്തില്‍ ) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.*

*(42) അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.*

*(43) ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.*

*(44) തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.*

*(45) അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.*

*(46) ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.*

*(47) അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.*

📝 *തഫ്സീർ (വിശദീകരണം)*



👉 ഓരോരുത്തന്നും നിശ്ചയിക്കപ്പെട്ട തുച്ഛമായ ആയുഷ്കാലം തീരുന്നതുവരെ നിങ്ങള്‍ക്കിവിടെ യഥേഷ്ടം വിഹരിക്കാം.പക്ഷേ, നിങ്ങളുടെ ഭാവി ഭയാനകമാണെന്നു ഓര്‍ത്തുകൊള്ളുക എന്നു സാരം. ഇവര്‍ ഇത്രയും കടുത്ത പാപികളായിത്തീരുവാന്‍ കാരണം, അല്ലാഹുവിനെ അനുസരിച്ചുകൊണ്ടു അവനു താഴ്മകാണിക്കുവാനും, അവന്‍റെ മുമ്പില്‍ കുമ്പിട്ടു നമസ്കാരം ചെയ്‌വാനും അവര്‍ വിസമ്മതിച്ചതാണെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join Us:* 👇👇
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚