മുർസലാത്ത്(48-50)

📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️

*77.മുർസലാത്ത് (അയക്കപ്പെടുന്നവർ)*

 *മുർസലാത്ത്(48-50)*


*(48)وَإِذَا قِيلَ لَهُمُ ٱرۡكَعُواْ لَا يَرۡكَعُونَ*
*(49)وَيۡلٌ يَوۡمَئِذٍ لِّلۡمُكَذِّبِينَ*
*(50)فَبِأَىِّ حَدِيثٍۢ بَعۡدَهُۥ يُؤۡمِنُونَ*

*(48) അവരോട്‌ കുമ്പിടൂ എന്ന്‌ പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല.*

*(49) അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.*

*(50) ഇനി ഇതിന്‌ ( ഖുര്‍ആന്ന്‌ ) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ്‌ അവര്‍ വിശ്വസിക്കുന്നത്‌?*

📝 *തഫ്സീർ (വിശദീകരണം)*



👉     ركوع (റുകൂഉ്) എന്ന വാക്കിനു ‘കുമ്പിടുക, തലകുനിക്കുക, താഴ്മ കാണിക്കുക, ഭക്തി ചെയ്യുക, നമസ്കരിക്കുക’ എന്നൊക്കെ അര്‍ത്ഥം വരാം. നമസ്കാരകര്‍മത്തില്‍ കുമ്പിട്ടു ചെയ്യുന്ന ഭാഗത്തിനു സാധാരണയായി ‘റുകൂഉ്’ എന്നു പറഞ്ഞുവരുന്നു. നമസ്കാരകര്‍മത്തെ ഉദ്ദേശിച്ചു ‘സുജൂദു’ എന്നു പറയാറുള്ളതുപോലെ ‘റുകൂഉ്’ എന്നും പറയാറുണ്ട്. ചുരുക്കത്തില്‍, അല്ലാഹുവിന്‍റെ മുമ്പില്‍ തല കുനിക്കുവാനും അവനെ ആരാധിച്ചു കീഴ്പെടുവാനും അവര്‍ തയ്യാറില്ല. ഗര്‍വും അഹംഭാവവുമായി കഴിയുകയാണ്. ഇത്രയും വ്യക്തവും യുക്തവുമായ ഉപദേശങ്ങളും താക്കീതുകളും ലഭിച്ചുകൊണ്ടിരുന്നിട്ടും ഈ ഖുര്‍ആനില്‍ വിശ്വസിക്കുവാന്‍ അവര്‍ കൂട്ടാക്കുന്നില്ല. എന്നിരിക്കെ എനി ഏതൊന്നിലാണ് അവര്‍ വിശ്വസിക്കുവാന്‍ പോകുന്നത്?! എന്നു താല്‍പര്യം.


   ഇമാം അഹ്‌മദ്, അബൂദാവൂദ്, ഹാകിം റ) മുതലായ മഹാന്മാര്‍ അബൂഹുറൈറ:(റ) യില്‍ നിന്നു നിവേദനം ചെയ്ത ഒരു നബിവചനത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘സൂറത്തു വത്തീനി ഓതി അവസാനിക്കുമ്പോള്‍, ഓതുന്നവര്‍بلى وأنا على ذلك من الشاهدين (അല്ലാതെ ! ഞാനും അതിനു സാക്ഷിയാണ്) എന്നു പറയണം. സൂ:ഖിയാമത്തു അവസാനിക്കുമ്പോള്‍ അവന്‍ بلى (അല്ലാതെ!) എന്നും പറയണം. സൂ: വല്‍മുര്‍സലാത്തി ഓതി അവസാനിക്കുമ്പോള്‍ اَمنا بالله ( ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു) എന്നും പറയണം.’


  ഈ സൂറത്തുകളുടെ അവസാനത്തെ വചനങ്ങളില്‍ അടങ്ങിയ ചോദ്യങ്ങള്‍ക്കു മറുപടിയെന്നോണമത്രെ ആ വാക്കുകള്‍ പറയുവാന്‍ നബി ﷺ കല്‍പിക്കുന്നത്. ഓരോ വചനത്തിന്‍റെ ഉള്ളടക്കവും, മറുപടിയുടെ സാരവും നോക്കുമ്പോള്‍ അതു വ്യക്തമാകുന്നതാണ്. മാത്രമല്ല ഖുര്‍ആന്‍ പാരായണവേളയില്‍, സന്തോഷവാര്‍ത്തകള്‍ കാണുന്നിടത്തു അല്ലാഹുവിനോടു അതിനുവേണ്ടി പ്രാര്‍ത്ഥിക്കലും, ഭയവാര്‍ത്തകള്‍ കാണുന്നിടത്തു അല്ലാഹുവിനോടു അതില്‍നിന്നു രക്ഷതേടലും ആവശ്യമാകുന്നു. ഈ ഒടുവിലത്തെ വചനത്തില്‍ കാണുന്നതുപോലെ ചോദ്യരൂപത്തിലുള്ള വചനങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ വിനയപൂര്‍വ്വം അതതിനു യോജിച്ച മറുപടിവാക്യങ്ങള്‍ പറയുന്നതും നന്നായിരിക്കും. നബി ﷺയുടെ ചര്യകള്‍ പരിശോധിക്കുമ്പോള്‍ കാണാവുന്ന മര്യാദകളാണ് ഇവയെല്ലാം.. والله الموفق
*സമാധാനംاللهവിങ്കൽ മാത്രം*

👇👇 *Join Us:* 👇👇
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚