💎ഇന്നത്തെ ചിന്ത8️⃣0️⃣💎
*💎ഇന്നത്തെ ചിന്ത8️⃣0️⃣💎*
*നമ്മുടെ വാക്കുകൾ...!*
﷽
പകർച്ചവ്യാധി നാട്ടിൽ പടർന്നു പിടിക്കുന്നു. സാമ്പത്തികമായ പരീക്ഷണങ്ങൾ മുന്നിലെത്തി നിൽക്കുന്നു. പ്രവാസജീവിതം എന്താകുമെന്ന ആശങ്കകൾ ഒരു ഭാഗത്ത്. ഈ സന്ദർഭത്തിൽ പലരുടെയും നാവിലൂടെ കടന്നു പോകുന്ന വാക്കുകൾ ഹൃദയത്തിൽ ഈമാൻ അടിയുറച്ച ഒരു വ്യക്തിയിൽ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്തവയാകുന്നു എന്നത് വളരെ ഖേദകരം തന്നെ.
താഴെ ചില വാക്കുകൾ നൽകാം; തെറ്റായതും, ശേഷം അതിന് പകരം പറയാവുന്ന നല്ല വാക്കും വായിച്ചു നോക്കൂ!
✘ നമുക്ക് നമ്മൾ മാത്രമേയുള്ളൂ
✓ നമുക്ക് അല്ലാഹുവുണ്ട്.
✘ എല്ലാവരും നമ്മെ കൈവിട്ടു.
✓ അല്ലാഹു നമ്മെ ഒരിക്കലും കൈവിടില്ല.
✘ ഇനി ഒരു പ്രതീക്ഷയും വേണ്ടതില്ല.
✓ ഉറപ്പായും അല്ലാഹു ഒരു വഴിതുറക്കും.
✘ നാട്ടിലുള്ളവർക്ക് നമ്മുടെ പണം മാത്രം മതി.
✓ അല്ലാഹു നമ്മുടെ നന്മകൾ സ്വീകരിക്കട്ടെ. എല്ലാവർക്കും പൊറുത്തു തരട്ടെ.
✘ നമ്മൾ ഈ രോഗത്തെയും തോൽപ്പിക്കും.
✓ അല്ലാഹുവിന്റെ സഹായമുണ്ടെങ്കിൽ നമ്മെ ഒന്നും ബാധിക്കുകയില്ല.
✘ നമ്മളൊരു സംഭവമല്ലേ?! ആർക്ക് പറ്റും ഇതു പോലെ?!
✓ അല്ലാഹു നമ്മെ സഹായിച്ചു. അവന്റെ ഔദാര്യമില്ലായിരുന്നെങ്കിൽ നമുക്ക് യാതൊന്നും നേടാൻ കഴിയില്ലായിരുന്നു.
✘ ജനങ്ങളെല്ലാം കണക്കാണ്. ആരും നല്ലവരില്ല.
✓ ജനങ്ങളിൽ ധാരാളം നന്മയുണ്ട്. തെറ്റുകളില്ലാത്ത മനുഷ്യന്മാരില്ലല്ലോ?
✘ അല്ലാഹു നമ്മെ പള്ളികളിൽ നിന്ന് ആട്ടിപ്പുറത്താക്കി.
✓ രോഗം വ്യാപിക്കുന്ന ഈ സന്ദർഭത്തിൽ മസ്ജിദുകളിൽ ഒരുമിച്ചു കൂടേണ്ടതില്ല എന്നത് ഇസ്‌ലാമിലെ ഇളവാണ്. ദീനിൽ എളുപ്പം നിശ്ചയിച്ച അല്ലാഹുവിന് സർവ്വ സ്തുതിയും.
✘ എല്ലാവരും സ്വന്തം കാര്യം വേഗം സെയ്ഫാക്കുക!
✓ ഈ പരീക്ഷണത്തിന്റെ ഘട്ടത്തിൽ ചുറ്റുപാടുമുള്ളവരെ മറക്കാൻ പാടില്ല. അവരെ നമുക്ക് സഹായിക്കാൻ കഴിയുക എന്നത് അല്ലാഹുവിന്റെ അനുഗ്രഹം തന്നെ.
✘ സൗജന്യങ്ങളും സഹായങ്ങളും കിട്ടാവുന്നിടത്തോളം വാരിക്കൂട്ടുക; നാളെ പിന്നെ ഇതൊന്നും കിട്ടിയെന്ന് വരില്ല.
✓ നമ്മേക്കാൾ ആവശ്യമുള്ളവരും നാട്ടിലുണ്ട്. അതിനാൽ വേണ്ടത് മാത്രം എടുക്കാം. അല്ലാഹുവാണ് ഉപജീവനം നൽകുന്നവൻ. അവൻ നമ്മെ കൈവെടിയില്ല.
✘ ജനങ്ങൾക്ക് ഇങ്ങനെ തന്നെ വേണം. എല്ലാവരും ഒരു പാഠം പഠിക്കട്ടെ.
✓ അല്ലാഹു നമ്മുടെയെല്ലാം തെറ്റുകൾ പൊറുത്തു നൽകട്ടെ. അവനിലേക്ക് മടങ്ങാൻ ഇതൊരു അവസരമാകട്ടെ. എല്ലാവരുടെയും പ്രയാസങ്ങൾ അവൻ നീക്കിക്കൊടുക്കട്ടെ.
✘ നന്നായതു കൊണ്ടൊന്നും ഒരു കാര്യവുമില്ല. ഇക്കാലത്ത് കുറച്ച് ദുഷ്ടത്തരമില്ലാതെ ജീവിക്കാനൊക്കില്ല.
✓ അല്ലാഹുവിന്റെ ഉദ്ദേശപ്രകാരമല്ലാതെ ഒന്നും നടക്കുകയില്ല. അവനെ സൂക്ഷിച്ചവർക്കാണ് അന്തിമവിജയം. കുതന്ത്രം കാണിക്കുന്നവർ ഒരിക്കലും വിജയിക്കുകയില്ല.
✘ നമ്മളെന്തു ചെയ്തിട്ടാണ് ഇങ്ങനെ അല്ലാഹു പരീക്ഷിക്കുന്നത്?
✓ എൻ്റെ തെറ്റുകളും കുറവുകളും ധാരാളമുണ്ട്; എന്നാൽ എണ്ണമില്ലാത്ത അനുഗ്രഹങ്ങളാണ് അല്ലാഹു എനിക്ക് നൽകിയത്. ഇതൊരു ചെറിയ പരീക്ഷണം മാത്രമാണ്. അതിൽ ക്ഷമിച്ചാൽ മഹത്തായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുമുണ്ട്. അൽഹംദുലില്ലാഹ്.
...
മേലെ നൽകിയത് ചില ഉദാഹരണങ്ങൾ മാത്രമാണ്. അതിനാൽ -പ്രിയ്യപ്പെട്ട മുസ്‌ലിം സഹോദരാ!- നമ്മുടെ നാവുകളിലൂടെ കടന്നു പോകുന്ന വാക്കുകൾ സൂക്ഷ്മമായി അരിച്ചെടുക്കുക. പറഞ്ഞ ഓരോ വാക്കുകളെയും, അതിന്റെ അനന്തരഫലങ്ങളെയും സൂക്ഷ്മമായി ചോദ്യം ചെയ്യുന്ന ഒരു ദിനം വരാനുണ്ട്. അല്ലാഹുവിന്റെ മുന്നിൽ നിൽക്കുന്ന ആ ദിവസത്തെ കുറിച്ച് മറക്കാതിരിക്കുക.
പറഞ്ഞു തള്ളുന്ന ഈ വാക്കുകൾ നാളെ സ്വർഗത്തിന്റെ ഉന്നതപദവികളിലേക്കും, നരകത്തിന്റെ അഗാതഗർത്തങ്ങളിലേക്കും നമ്മെ തള്ളിവിട്ടേക്കാം എന്ന ബോധ്യത്തോടെ നാവിനെ ശരിപ്പെടുത്താൻ ആരംഭിക്കാം.
അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. (ആമീൻ)
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment