💎ഇന്നത്തെ ചിന്ത9️⃣0️⃣💎

*💎ഇന്നത്തെ ചിന്ത9️⃣0️⃣💎*

📝"കടം ഒഴിവാക്കി കൊടുക്കുക."📝

✔عن أبي اليسر رضي الله عنه، قال: قال رسول الله صلى الله عليه وسلم: ((من أنظَر معسرًا أو وضع عنه، أظلَّه الله في ظله))؛ 📚(مسلم، حديث رقم 3006).

അബുൽ യസർ അൽ അൻസ്വാരി (റ) ഉദ്ധരിക്കുന്ന ഹദീസിൽ നബി ﷺ പറഞ്ഞു:

*"ആരെങ്കിലും (കടം തിരിച്ചടക്കാൻ പ്രയാസപ്പെടുന്ന ) കടബാധ്യതന് സമയം (അവധി) നീട്ടികൊടുക്കുകയോ, അവനിൽ നിന്ന് (കടം ഭാഗികമായോ, പൂർണമായോ) ഒഴിവാക്കി കൊടുക്കുകയോ ചെയ്താൽ അല്ലാഹു  (ക്വിയാമത്ത് നാളിൽ അവന്റെ അർശിന്റെ) തണലിൽ അവനെ നിർത്തുന്നതാണ്."*

📚(സ്വഹീഹു മുസ്ലിം - 3006 )
➖➖➖➖➖➖

നിങ്ങൾ സമ്പത്ത് കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാണങ്കിൽ നിങ്ങൾക്ക് കടം നൽകാനുള്ളവർക്ക് ചിലത് ചെയ്ത് കൊടുക്കാൻ  സാധിക്കും..
 
ആശ്വാസവാക്കുകൾ കൊണ്ട് അവരെ  സമാധാനപ്പിക്കുക..

അവർക്ക് ആവശ്യത്തിന് അവധി നീട്ടി കൊടുക്കുക...

കടം തിരിച്ചടക്കാൻ പ്രയാസപ്പെടുന്നവന് ഭാഗികമായോ, പൂർണമായോ കടം ഒഴിവാക്കി കൊടുക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക...

കാരണം ഒരു പക്ഷെ നിങ്ങൾക്ക് തരാനുള്ള കടബാധ്യത അവന്റെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം...!

വലിയ ഒരു പ്രയാസമായി, ചിലപ്പോഴെക്കെ വലിയ അപമാനമായി അവനെ ആ കടം ശല്യപ്പെടുത്തുന്നുണ്ടാകും..!
الله المستعان.... 

ഒരു റമളാൻകൂടി നമ്മോട് വിട പറയുന്ന ഈ സന്ദർഭത്തിൽ ഇത്തരം നൻമകൾകൂടി നമ്മുടെ ശ്രദ്ധയിൽ ഉണ്ടാകട്ടേ...

وفقني الله وإياكم وبارك فيكم...

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚