📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
*📝 ഹദീസ് പഠനം 📝*
ദിവസം: 3⃣4⃣1⃣
📃 വിഷയം: *നമസ്കാരസമയം*
3⃣7⃣8⃣ *അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ സുജൂദില്‍ മര്യാദയും മിതത്വവും പാലിക്കുക. നായയെപ്പോലെ കൈകള്‍ ഭൂമിയില്‍ പരത്തി ഇട്ടുകൊണ്ട് സുജൂദ് ചെയ്യരുത്. തുപ്പുകയാണെങ്കില്‍ വലതുഭാഗത്തേക്കും മുമ്പിലേക്കും തുപ്പരുത്. കാരണം അവന്‍ തന്റെ രക്ഷിതാവിനോട് ഗൂഢ സംഭാഷണം നടത്തുകയാണ്. (ബുഖാരി. 1. 10. 508)*
3⃣7⃣9⃣ *അബൂഹുറൈറ(റ) യും ഇബ്നുഉമര്‍(റ) യും നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: ചൂട് കഠിനമായാല്‍ അതിന് ശാന്തത വന്ന ശേഷം നിങ്ങള്‍ നമസ്കാരം നിര്‍വ്വഹിക്കുക. നിശ്ചയം ചൂടിന്റെ കാഠിന്യം നരകം ആളിക്കത്തിയിട്ടുണ്ടാകുന്ന ഉഷ്ണം പോലെയാണ്. (ബുഖാരി. 1. 10. 510)*
3⃣8⃣0⃣ *അബൂദര്‍റ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഒരു ദിവസം നബി(സ)യുടെ ബാങ്ക് വിളിക്കുന്നവന്‍ ളുഹ്ര്‍ ബാങ്കു വിളിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: നീതണുപ്പിക്കുക, നീതണുപ്പിക്കുക. അല്ലെങ്കില്‍ നബി(സ) പറഞ്ഞത് നീ അല്പം കാത്തുനില്ക്കുക, കാത്തു നില്ക്കുക എന്നാണ്. എന്നിട്ട് നബി(സ) അരുളി. കഠിനചൂട് നരകം കത്തി ജ്വലിക്കുന്നതില്‍ നിന്നുണ്ടാകുന്നതുപോലെയാണ്. അതുകൊണ്ട് ചൂട് കഠിനമായാല്‍ നിങ്ങള്‍ നമസ്കാരം അല്പം പിന്തിക്കുക. നിവേദകന്‍ പറയുന്നു. കുന്നുകള്‍ക്ക് നിഴലുകള്‍ ഉണ്ടായതായി ഞങ്ങള്‍ കാണുന്നതുവരെ നബി(സ) പിന്തിപ്പിച്ചിരുന്നു. (ബുഖാരി. 1. 10. 511)*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment