📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

*📝 ഹദീസ് പഠനം 📝*

ദിവസം: 3⃣4⃣2⃣

📃 വിഷയം: *നമസ്കാരസമയം*

3⃣8⃣1⃣ *അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരിക്കല്‍ നരകം: രക്ഷിതാവേ! എന്റെ ചിലഭാഗം മറ്റു ചില ഭാഗത്തെ ഭക്ഷിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ആവലാതിപ്പെട്ടു. അപ്പോള്‍ അവന്‍ അതിന് ശൈത്യകാലത്തും ഉഷ്ണകാല്ത്തും ഓരോ ശ്വാസം വിടുവാന്‍ അനുമതി നല്കി. അതാണ് നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന കഠിനചൂടും കഠിനതണുപ്പും. (ബുഖാരി. 1. 10. 512)*

3⃣8⃣2⃣ *അബൂദര്‍റ്(റ) നിവേദനം: ഞങ്ങളൊരിക്കല്‍ തിരുമേനി(സ) യോടോപ്പം യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ബാങ്ക് കൊടുക്കുന്ന ആള്‍ ളുഹ്ര്‍ നമസ്കാരത്തിനുവേണ്ടി ബാങ്ക് കൊടുക്കാനൊരുങ്ങി. അന്നേരം തിരുമേനി(സ) അരുളി: ചൂട് ശമിപ്പിക്കാന്‍ നീ അല്പം കാക്കുക. കുറച്ച്കഴിഞ്ഞ ശേഷം വീണ്ടും അദ്ദേഹം ബാങ്ക് കൊടുക്കാനൊരുങ്ങി. അപ്പോഴും ചൂട് ശമിപ്പിക്കാന്‍ അല്പം കാത്തിരിക്കുകയെന്ന് വീണ്ടും തിരുമേനി(സ) അരുളി. അങ്ങനെ നമസ്കാരം താമസിപ്പിച്ചിട്ട് മേടുകളുടെ നിഴലുകള്‍ കാണാന്‍ തുടങ്ങി. ശേഷം നബി(സ) അരുളി: നിശ്ചയം ചൂടിന്റെ കാഠിന്യം നരകത്തിലെ ഉഷ്ണം പോലെയാണ് അതിനാല്‍ ചൂട് കഠിനമാകയാല്‍ നിങ്ങള്‍ ളുഹ്റിനെ തണുപ്പിക്കുക. (ബുഖാരി. 1. 10. 514)*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚