📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
*📝 ഹദീസ് പഠനം 📝*
ദിവസം: 3⃣3⃣1⃣
📃 വിഷയം: *നമസ്കാരം*
3⃣5⃣3⃣ *അനസ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഒന്നാമത്തെ നിര (സഫഫ്) പൂര്‍ത്തിയാക്കുക: പിന്നീട്, അതിനടുത്ത നിര; തികയാതെവരുന്നതേതോ, അത് അവസാനത്തെ നിരയില്‍ ആയിക്കൊള്ളട്ടെ. (അബൂദാവൂദ്)*
3⃣5⃣4⃣ *അബുഹുറയ്റ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: തന്റെ നാഥനോട് ദാസന്‍ ഏറ്റവും അടുത്തിരിക്കുന്നത്, അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്: അതുകൊണ്ട്, ഏറ്റവും കൂടുതല്‍ അര്‍ത്ഥനകള്‍ (സുജൂദില്‍) ചെയ്യുക. (മുസ്ലിം)*
3⃣5⃣5⃣ *സൌബാന്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) നമസ്കാരത്തില്‍ നിന്ന് മാറുമ്പോള്‍, മൂന്ന് പ്രാവശ്യം ഇസ്തിഗിഫാര്‍ ചെയ്തു പറഞ്ഞു: അല്ലാഹുവെ, നീ സമാധാനത്തിന്റെ നാഥന്‍, നിന്നില്‍ നിന്നാകുന്നു സമാധാനം. മഹത്വത്തിന്റെയും ബഹുമാന്യതയുടെയും നാഥാ, നീ പരിശുദ്ധനാകുന്നു. (അബൂദാവൂദ്)*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
*▪️WhatsApp Group:* bit.ly/W-peace
*▪️Facebook:* fb.com/peaceonlywithAllah
*▪️Telegram:* t.me/peaceonlywithallah
*▪️Instagram:* instagr.am/peaceonlywithallah
*▪️Blog:* bit.ly/blog-peace
Comments
Post a Comment