📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
*📝 ഹദീസ് പഠനം 📝*
ദിവസം: 3⃣3⃣6⃣
📃 വിഷയം: *ഖൂനൂത്ത്*
3⃣6⃣9⃣ *ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു: അല്ലാഹുവിന്റെ ദൂതന്‍(സ) ഒരുമാസം തുടര്‍ച്ചയായി ളുഹ്ര്‍, അസര്‍, മഗ്രിബ്, ഇഷാ, ഫജര്‍ നമസ്ക്കാരങ്ങളില്‍ ഖൂനൂത്ത് ഓതി. അവിടുന്ന് (ഇപ്രകാരം) അവസാന റകഅത്തില്‍, അല്ലാഹു തന്നെ സ്തുതിക്കുന്നവരെ കേള്‍ക്കുന്നു. എന്ന് പറഞ്ഞപ്പോള്‍, ബനൂസുലൈം, റിഅ്ല്‍, സക്വാന്‍ ഉസയ്യ, എന്നീ ഗോത്രക്കാര്‍ക്കു എതിരായിപ്രാര്‍ത്ഥിക്കയും അവിടുത്തെ പിന്നില്‍ നിന്നവര്‍ ആമീന്‍ പറയുകയും ചെയ്തു. (അബൂദാവൂദ്)*
3⃣7⃣0⃣ *അനസ്(റ) നിവേദനം ചെയ്തു; പ്രവാചകന്‍(സ) ഒരുമാസം ഖൂനൂത്ത് ഓതുകയും പിന്നീട് അതുപേക്ഷിക്കയും ചെയ്തു. (അബൂദാവൂദ്)*
3⃣7⃣1⃣ *അനസ് ഇബ്നുമാലിക്കി(റ)നോട് ഖുനൂത്തിനെക്കുറിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ദൈവദൂതന്‍(സ) കുനിഞ്ഞതിനുശേഷം ഖുനൂത്തു ഓതി മറ്റൊരു നിവേദനത്തില്‍ കുമ്പിടുന്നതിനു മുമ്പും അതിന് ശേഷവും. (ഇബ്നുമാജാ)*
👇👇 *Join Us:* 👇👇
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment