അൽജിന്ന്(06-07)
📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️
*72. അൽജിന്ന് ( ജിന്ന് വര്‍ഗ്ഗം)*
*അൽജിന്ന്(06-07)*
*(06)وَأَنَّهُۥ كَانَ رِجَالٌ مِّنَ ٱلۡإِنسِ يَعُوذُونَ بِرِجَالٍ مِّنَ ٱلۡجِنِّ فَزَادُوهُمۡ رَهَقًا*
*(07)وَأَنَّهُمۡ ظَنُّواْ كَمَا ظَنَنتُمۡ أَن لَّن يَبۡعَثَ ٱللَّهُ أَحَدًا*
*(06) 'മനുഷ്യരില്‍പ്പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.*
*(07) നിങ്ങള്‍ ധരിച്ചതു പോലെ അവരും ധരിച്ചു; അല്ലാഹു ആരെയും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയില്ലെന്ന്' എന്നും ( അവര്‍ പറഞ്ഞു ).*
📝 *തഫ്സീർ (വിശദീകരണം)*
👉 ജിന്നുകളെക്കുറിച്ചും, അവരിലുള്ള ദുഷ്ടവിഭാഗമായ ശൈത്വാനെ(പിശാചിനെ)ക്കുറിച്ചും ഇന്ന് പലരിലും കണ്ടുവരുന്നതുപോലെ, അറബികൾക്കിടയിലും പല തെറ്റായ ധാരണകളും അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. വിജനപ്രദേശങ്ങളായ വല്ല താഴ്‍വരയിലൂടെയോ മറ്റോ സഞ്ചരിക്കുമ്പോൾ ആ പ്രദേശനിവാസികളായ ജിന്നുകളിൽനിന്ന് വല്ല ഉപദ്രവമോ ആപത്തോ നേരിട്ടേക്കാമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അതിനാൽ, അങ്ങിനെയുള്ള സ്ഥലങ്ങളിൽകൂടി പോകുമ്പോൾ ‘ഈ താഴ്‍വരയിലെ വിവരമില്ലാത്തവരായ ജിന്നുകളെ സംബന്ധിച്ച് ഇവിടുത്തെ നേതാവായ ജിന്നിനോട് ഞങ്ങൾ ശരണം തേടുന്നു’ എന്നു അവർ പറയാറുണ്ടായിരുന്നു. ഇങ്ങനെ പറയുന്നതായാൽ തങ്ങൾക്ക് അവരിൽനിന്ന് ഉപദ്രവങ്ങളൊന്നും നേരിടുകയില്ലെന്ന് അവർ സമാധാനിക്കുകയും ചെയ്യും. ഇതിനെപ്പറ്റിയാണ് 6-ആം വചനത്തിൽ ജിന്നുകൾ പ്രസ്താവിക്കുന്നത്.
فَزَادُوهُمْ رَهَقًا എന്ന വാക്യത്തിന് രണ്ട് പ്രകാരത്തിൽ അർത്ഥ വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്:
(1) ആ ശരണം തേടൽമൂലം ജിന്നുകൾക്കു മനുഷ്യർ വിഡ്ഢിത്തം വർദ്ധിപ്പിച്ചു. അഥവാ,അത് നിമിത്തം അവർക്ക് ഗർവ്വും ധിക്കാരവും അധികമായിത്തീർന്നു.
(2) അതുമൂലം മനുഷ്യർക്ക് ജിന്നുകൾ വിഡ്ഢിത്തം വർദ്ധിപ്പിച്ചു. അഥവാ ജിന്നുകളെക്കുറിച്ചുള്ള ഭയവും അവരോടു ശരണം തേടലും കാരണമായി അവരിൽ ഭോഷ്കും നിഷിദ്ധമായ പ്രവർത്തനങ്ങളും വർദ്ധിച്ചു.
رهق (റഹക്വ്) എന്ന വാക്കിന് സന്ദർഭോചിതം പല അർത്ഥങ്ങൾ വരുന്നതും (*) കർത്താവിന്‍റെയും കർമത്തിന്‍റെയും സ്ഥാനത്ത് നിലകൊള്ളുന്ന രണ്ട് സർവ്വനാമങ്ങളി(ضميري الفاعل والمفعول)ൽ ജിന്നുകളെ കുറിക്കുന്നത് ഏതാണെന്നും, മനുഷ്യരെ കുറിക്കുന്നത് ഏതാണെന്നും നിർണയിക്കുന്നതിലുള്ള വ്യത്യസ്തവീക്ഷണവുമാണ് (*) ഈ ഭിന്നാഭിപ്രായത്തിന് കാരണം. രണ്ടായിരുന്നാലും ഉദ്ദേശ്യം വ്യക്തമാണല്ലോ.
-------------------
(*) قال في القاموس: رهقه كفرح غشيه ولحقه الخ والرهق محركة السفه والنوك والخفة وركوب الشر والظلم وغشيان لمحارم الخ هـ
اى يحتمل ان يكون مرجع ضمبر الفاعل هو الجن وضمير المفعول هو الانس ويحتمل العكس ايضا (**)
-------------------
7-ആം വചനത്തിൽ അല്ലാഹു ഒരാളെയും എഴുന്നേൽപിക്കുകയില്ല ( لَّن يَبْعَثَ اللَّـهُ أَحَدًا) എന്നു പറഞ്ഞതിന്‍റെ താൽപര്യം അല്ലാഹു ആരെയും റസൂലായി എഴുന്നേൽപിക്കുന്നില്ല എന്നും, മരണശേഷം അല്ലാഹു ആരെയും രണ്ടാമത് എഴുന്നേൽപിക്കുകയില്ല എന്നും ആകാവുന്നതാകുന്നു. ഈ രണ്ട് പ്രകാരത്തിലും ആ വാക്യത്തിന് വ്യാഖ്യാനം നൽകപ്പെട്ടിട്ടുമുണ്ട്. രണ്ടായാലും ജിന്ന് വർഗവും മനുഷ്യവർഗവും ധരിച്ചുവന്നിരുന്ന ആ ധാരണ തെറ്റാണെന്ന് തങ്ങൾക്ക് ഇപ്പോൾ ബോധ്യമായിരിക്കുന്നുവെന്നത്രെ ജിന്നുകൾ പ്രസ്താവിച്ചതിന്‍റെ സാരം.
മനുഷ്യരിലുള്ള ചില അപരിഷ്കൃത വിഭാഗത്തിന്‍റെ പേരാണ് ‘ജിന്ന്’ എന്നും, അങ്ങനെ ഒരു പ്രത്യേക വർഗം സൃഷ്ടികളില്ലെന്നും വാദിക്കുന്നവർ തങ്ങളുടെ വാദത്തിന് കൊണ്ടുവരാറുള്ള പൊള്ളയായ തെളിവുകളിൽ ഒന്നാണ് رجال من الجن (ജിന്നുകളിൽ നിന്നുള്ള പുരുഷന്മാർ) എന്ന വാക്ക്. رجال (രിജാൽ)ന്‍റെ ഏകവചനം رجل (റജുൽ) എന്നാകുന്നു. ഇത് മനുഷ്യന്മാർക്ക് മാത്രമേ പറയാറുള്ളൂവെന്ന് ഇവർ സമർത്ഥിക്കുന്നത് കാണാം. ഈ സമർത്ഥനം കഴമ്പില്ലാത്തതാണെന്നും, അത് സമ്മതിച്ചുകൊടുത്താൽ പോലും അതിൽ അവർക്ക് തെളിവിന് വകയില്ലെന്നും സൂറത്തുൽ ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നാം പ്രത്യേകം വിവരിച്ചുകഴിഞ്ഞതാണ്. ജിന്നുവർഗത്തെ നിഷേധിക്കുന്നവർക്ക് ജിന്നുകളുടെ പ്രസ്താവനകളായി ഈ സൂറത്തിൽ കാണുന്ന പലതിനെയും ദുർവ്യാഖ്യാനം ചെയ്യേണ്ടിവന്നിട്ടുണ്ട്. അക്കൂട്ടത്തിൽ തങ്ങളുടെ മനസ്സാക്ഷിയെപ്പോലും വഞ്ചിച്ചു കൊണ്ടു തികച്ചും ബാലിശമായ ദുർവ്യാഖ്യാനങ്ങൾ ചെയ്യേണ്ടിവന്ന ചില ഭാഗങ്ങളാണ് തുടർന്നുള്ള രണ്ട് ആയത്തുകളിൽ കാണുന്ന ജിന്നുകളുടെ പ്രസ്താവന:-
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment