🌹നബിവചനം 1️⃣0️⃣7️⃣🌹
*🌹നബിവചനം 1️⃣0️⃣7️⃣🌹*
🌿🌿🌿☄🌿🌿🌿
📚✉✉🔅✉✉📚
📍حَدَّثَنِي يُونُسُ بْنُ عَبْدِ الأَعْلَى الصَّدَفِيُّ، أَخْبَرَنَا ابْنُ وَهْبٍ، قَالَ أَخْبَرَنِي عَمْرُو بْنُ الْحَارِثِ، أَنَّ بَكْرَ بْنَ سَوَادَةَ، حَدَّثَهُ عَنْ عَبْدِ الرَّحْمَنِ بْنِ جُبَيْرٍ، عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّ النَّبِيَّ صلى الله عليه وسلم تَلاَ قَوْلَ اللَّهِ عَزَّ وَجَلَّ فِي إِبْرَاهِيمَ { رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِنَ النَّاسِ فَمَنْ تَبِعَنِي فَإِنَّهُ مِنِّي} الآيَةَ . وَقَالَ عِيسَى عَلَيْهِ السَّلاَمُ { إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ} فَرَفَعَ يَدَيْهِ وَقَالَ اللَّهُمَّ أُمَّتِي أُمَّتِي " . وَبَكَى فَقَالَ اللَّهُ عَزَّ وَجَلَّ يَا جِبْرِيلُ اذْهَبْ إِلَى مُحَمَّدٍ وَرَبُّكَ أَعْلَمُ فَسَلْهُ مَا يُبْكِيكَ فَأَتَاهُ جِبْرِيلُ - عَلَيْهِ الصَّلاَةُ وَالسَّلاَمُ - فَسَأَلَهُ فَأَخْبَرَهُ رَسُولُ اللَّهِ صلى الله عليه وسلم بِمَا قَالَ . وَهُوَ أَعْلَمُ . فَقَالَ اللَّهُ يَا جِبْرِيلُ اذْهَبْ إِلَى مُحَمَّدٍ فَقُلْ إِنَّا سَنُرْضِيكَ فِي أُمَّتِكَ وَلاَ نَسُوءُكَ ."
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
📍അബ്ദുല്ലാഹി ബ്നു അംറു ബ്നു ആസ് (റ)വിൽനിന്നും നിവേദനം... ഇബ്രാഹീം നബി(അ)ന്റെ വിഷയത്തിൽ മുഹമ്മദ് നബിﷺതങ്ങൾ ഒരു വചനമോതി. *റബ്ബേ ഈ വിഗ്രഹങ്ങൾ അവർക്ക് ആരാധന ചെയ്യപ്പെടൽ കൊണ്ട് ധാരാളം ജനങ്ങളെ പിഴപ്പിച്ചിരിക്കുന്നു. ആരെങ്കിലും തൗഹീദിന്റെ മേൽ എന്നെ പിൻപറ്റിയാൽ അവൻ എന്റെ ദീനിൽ പെട്ടവനാണ്*. ഈ ആയത് ഓതി. ഈസ നബി (അ) പറഞ്ഞു *നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ നിനക്ക് അതിനു അർഹതയുണ്ട്. അവർ നിന്റെ അടിമകളാണ്. നീ അവർക്ക് പൊറുത്തു കൊടുക്കുകയാണ് എങ്കിൽ നീ പ്രതാപമുടയവനും തന്ത്ര ജ്ഞാനിയുമാണ്*.നബിﷺതങ്ങൾ കൈകൾ ഉയർത്തി പറഞ്ഞു. *എന്റെ സമുദായം... എന്റെ സമുദായം... അവർക്കു പൊറുത്തു കൊടുക്കണേ* എന്നിട്ട് നബിﷺതങ്ങൾ കരഞ്ഞു. അപ്പോൾ അല്ലാഹു ﷻ പറഞ്ഞു. ഓ ജിബ്‌രീൽ (അ) നിങ്ങൾ നബി ﷺ തങ്ങളുടെ അടുക്കൽ ചെല്ലണം... (അല്ലാഹു ﷻ എല്ലാം അറിയുന്നവനാണ്). അങ്ങയെ കരയിക്കുന്ന കാര്യമെന്താണ് എന്ന് ചോദിക്കണം... അങ്ങനെ ജിബ്‌രീൽ (അ) നബിﷺതങ്ങളുടെ അടുക്കൽ ചെന്ന് കരയുന്നതിന്റെ കാരണം തിരക്കി. അപ്പോൾ ഈസ നബി (അ)മും മൂസ നബി (അ)മും അവരുടെ സമുദായത്തെ കുറിച്ച് പറഞ്ഞത് പറഞ്ഞു. അല്ലാഹു ﷻ ഞാൻ കരയുന്നതിന്റെ കാരണം അറിയുന്നവനാണ്. അപ്പോൾ അല്ലാഹു ﷻ പറഞ്ഞു. ഓ ജിബ്‌രീൽ (അ) നിങ്ങൾ വീണ്ടും മുഹമ്മദ് നബി ﷺ യുടെ അടുക്കൽ ചെല്ലണം എന്നിട്ട് പറയണം. താങ്കളുടെ ഉമ്മത്തിന്റെ വിഷയത്തിൽ താങ്കളെ നാം തൃപ്തിപ്പെടുത്തുന്നതാണ്. നാം താങ്കളോട് മോശമായി പെരുമാറുകയില്ല...
【മുസ്ലിം: 202】
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment