🌹നബിവചനം 1️⃣1️⃣2️⃣🌹

*🌹നബിവചനം 1️⃣1️⃣2️⃣🌹*

🌿🌿🌿☄🌿🌿🌿
📚✉✉🔅✉✉📚

📍حَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ، سَمِعَ الْمُعْتَمِرَ، عَنْ عُبَيْدِ اللَّهِ، عَنْ سَعِيدِ بْنِ أَبِي سَعِيدٍ الْمَقْبُرِيِّ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قِيلَ لِلنَّبِيِّ صلى الله عليه وسلم مَنْ أَكْرَمُ النَّاسِ قَالَ ‏‏ أَكْرَمُهُمْ أَتْقَاهُمْ ‏"‏‏.‏ قَالُوا يَا نَبِيَّ اللَّهِ، لَيْسَ عَنْ هَذَا نَسْأَلُكَ‏.‏ قَالَ ‏"‏ فَأَكْرَمُ النَّاسِ يُوسُفُ نَبِيُّ اللَّهِ ابْنُ نَبِيِّ اللَّهِ ابْنِ نَبِيِّ اللَّهِ ابْنِ خَلِيلِ اللَّهِ ‏"‏‏.‏ قَالُوا لَيْسَ عَنْ هَذَا نَسْأَلُكَ‏.‏ قَالَ ‏"‏ فَعَنْ مَعَادِنِ الْعَرَبِ تَسْأَلُونِي ‏"‏‏.‏ قَالُوا نَعَمْ‏.‏ قَالَ ‏"‏ فَخِيَارُكُمْ فِي الْجَاهِلِيَّةِ خِيَارُكُمْ فِي الإِسْلاَمِ إِذَا فَقِهُوا ‏"‏‏

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അബൂഹുറൈറ (റ) നിവേദനം: ജനങ്ങളിലേറ്റവും മാന്യൻ ആരാണെന്ന് നബിﷺയോട് ചോദിക്കപ്പെട്ടു. അവിടുന്ന് (ﷺ) പറയുകയുണ്ടായി: അവരില്‍ ഏറ്റവും സുക്ഷ്മത പുലര്‍ത്തുന്നവനാകുന്നു. അവര്‍ പറഞ്ഞു: പ്രവാചകരെ, അതിനെ സംബന്ധിച്ചല്ല ഞങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ തിരുമേനി ﷺ പറയുകയുണ്ടായി: അല്ലാഹുﷻവിന്റെ കൂട്ടുകാരൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇബ്രാഹീം നബി (അ)ന്റെ മകൻ ഇസ്ഹാഖ് നബി (അ)ന്റെ മകനായിരുന്ന യഅ്ഖൂബ് നബി (അ)ന്റെ പുത്രനും പ്രവാചകനുമായ യൂസുഫ് നബി(അ) ആണ് അത്. അപ്പോള്‍ അവര്‍ പറഞ്ഞു: പ്രവാചകരെ, അതിനെ സംബന്ധിച്ചല്ല ഞങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ തിരുമേനി ﷺ ചോദിക്കുകയുണ്ടായി: എന്നാല്‍ പിന്നെ നിങ്ങള്‍ അറബികളുടെ തറവാടുകളെ ക്കുറിച്ചാണോ ചോദിക്കുന്നത്..? അവര്‍ പറഞ്ഞു: അതെ, അപ്പോള്‍ നബി ﷺ പറയുകയുണ്ടായി: ജാഹിലിയ്യത്തില്‍ ഉത്തമരായവര്‍ വിജ്ഞാനം നേടുന്നുവെങ്കില്‍ ഇസ്‌ലാമിലും ഉന്നതര്‍ തന്നെയായിരിക്കും.
   【ബുഖാരി: 3374】
   【മുസ്‌ലിം: 2378】

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚