അൽമുസ്സമ്മിൽ(15-16)
📚 **തഫ്സീറുൽ ഖുർആൻ** 📚
▶️ *ഇന്നത്തെ ക്ലാസ്* ◀️
*73. അൽമുസ്സമ്മിൽ (
*അൽമുസ്സമ്മിൽ(15-16)*
*(15)إِنَّآ أَرۡسَلۡنَآ إِلَيۡكُمۡ رَسُولًا شَٰهِدًا عَلَيۡكُمۡ كَمَآ أَرۡسَلۡنَآ إِلَىٰ فِرۡعَوۡنَ رَسُولًا*
*(16)فَعَصَىٰ فِرۡعَوۡنُ ٱلرَّسُولَ فَأَخَذۡنَٰهُ أَخۡذًا وَبِيلًا*
*(15) തീര്‍ച്ചയായും നിങ്ങളിലേക്ക് നിങ്ങളുടെ കാര്യത്തിന് സാക്ഷിയായിട്ടുള്ള ഒരു ദൂതനെ നാം നിയോഗിച്ചിരിക്കുന്നു. ഫിര്‍ഔന്‍റെ അടുത്തേക്ക് നാം ഒരു ദൂതനെ നിയോഗിച്ചത് പോലെത്തന്നെ.*
*(16) എന്നിട്ട് ഫിര്‍ഔന്‍ ആ ദൂതനോട് ധിക്കാരം കാണിച്ചു. അപ്പോള്‍ നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി*
📝 *തഫ്സീർ (വിശദീകരണം)*
👉 ഏതു നിലക്കും നിങ്ങളെക്കാള്‍ വമ്പിച്ച ശക്തിയും, യോഗ്യതയും സ്വാധീനവുമെല്ലാം ഉണ്ടായിരുന്ന ഫിര്‍ഔനും അവന്‍റെ ആള്‍ക്കാരും റസൂലിനെ അനുസരിക്കായ്ക നിമിത്തം അനുഭവിക്കേണ്ടി വന്ന ഭയങ്കര ശിക്ഷയെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടല്ലോ. അപ്പോള്‍, ഇഹത്തില്‍ വെച്ചു തന്നെ നിങ്ങളെ ശിക്ഷിക്കുവാന്‍ അല്ലാഹുവിന് ഒരു പ്രയാസവുമില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം എന്ന് താല്‍പര്യം. എനി, ഐഹികശിക്ഷയില്‍ നിന്ന് നിങ്ങള്‍ക്ക് ഒഴിവുകിട്ടിയാല്‍ തന്നെ, ക്വിയാമത്ത് നാളില്‍ പരലോക ശിക്ഷയില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ മോചനം ലഭിക്കുവാനാണ് എന്ന് അടുത്ത വചനത്തില്‍ അല്ലാഹു അവരോട് ചോദിക്കുന്നു.
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment