📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
*📝 ഹദീസ് പഠനം 📝*
ദിവസം: 3⃣5⃣9⃣
📃 വിഷയം: *പള്ളി*
4⃣1⃣9⃣ *ഇബ്നുഉമര്‍(റ) നിവേദനം: മുസ്ളീങ്ങള്‍ മദീനയില്‍ വന്നപ്പോള്‍ അവര്‍ സംഘം കൂടി പരസ്പരം ആലോചിച്ചു നമസ്കാരസമയം നിര്‍ണയിക്കുകയായിരുന്നു പതിവ്. അന്നു നമസ്കാരത്തിന് വിളിക്കുന്ന പതിവുണ്ടായിരുന്നില്ല. ഒരു ദിവസം ആ പ്രശ്നത്തെക്കുറിച്ച് അവര്‍ സംസാരിച്ചു. അപ്പോള്‍ ചിലര്‍ നിര്‍ദ്ദേശിച്ചു. ക്രിസ്ത്യാനികളെപ്പോലെ നമുക്ക് ബെല്ലടിക്കാമെന്ന് ചിലര്‍ പറഞ്ഞു. ജൂതന്മാര്‍ ചെയ്യും പോലെ നമുക്കും കുഴലൂതാം. ഉമര്‍(റ) പറഞ്ഞു. നമസ്കരിക്കുവാന്‍ സമയമായെന്ന് വിളിച്ചു പറയുവാന്‍ ഒരാളെ നമുക്കെന്തുകൊണ്ട് നിയോഗിച്ചുകൂടാ? അവസാനം തിരുമേനി(സ) അരുളി: ഓ, ബിലാല്‍! നീ എഴുന്നേറ്റ് നമസ്കാരത്തിന് ജനങ്ങളെ വിളിക്കുക. (ബുഖാരി. 1. 11. 578)*
4⃣2⃣0⃣ *അനസ്(റ) നിവേദനം: ബാങ്കിലെ വാചകങ്ങള്‍ രണ്ടു വീതം ആവര്‍ത്തിക്കുവാനും ഇഖാമത്തിന്റെതു ഒറ്റയാക്കുവാനും ബിലാല്‍ കല്‍പ്പിക്കപ്പെട്ടു. എന്നാല്‍ ഖദ്ഖാമതിസ്വലാത്ത് എന്ന വാചകം ഒഴികെ. (ബുഖാരി. 1. 11. 579)*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment