📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
*📝 ഹദീസ് പഠനം 📝*
ദിവസം: 3⃣6⃣3⃣
📃 വിഷയം: *ബാങ്ക് ഇഖാമത്തത്തും*
4⃣2⃣8⃣ *അബ്ദുല്ല(റ) പറയുന്നു. ഒരിക്കല്‍ ഇബ്നുഅബ്ബാസ് കഠിന മഴയുള്ള ദിവസം ഞങ്ങളോട് പ്രസംഗിക്കുകയായിരുന്നു. ബാങ്കു കൊടുക്കുന്നവന്‍ നമസ്കാരത്തിനു വരുവീന്‍ എന്ന സ്ഥലത്തു എത്തിയപ്പോള്‍ താമസ സ്ഥലത്തു വെച്ച് നമസ്കരിച്ചു കൊള്ളുവീന്‍ എന്നു വിളിച്ചു പറയുവാന്‍ ബാങ്കു കൊടുക്കുന്നവനോട് നിര്‍ദ്ദേശിച്ചു. അപ്പോള്‍ ചിലര്‍ ചിലരുടെ നേരെ (അത്ഭുത്തോടുകൂടി) നോക്കി. ഇബ്നുഅബ്ബാസ്(റ) പറഞ്ഞു. എന്നെക്കാള്‍ ഉത്തമനായവന്‍ (നബി) ഇപ്രകാരം ചെയ്തിട്ടുണ്ട്. അത് (ജുമുഅ) നിര്‍ബ്ബന്ധം തന്നെയാണ്. (ബുഖാരി. 1. 11. 590)*
4⃣2⃣9⃣ *ഹഫ്സ(റ) നിവേദനം: സുബ്ഹ് നമസ്ക്കാരത്തിനു വേണ്ടി ബാങ്കു വിളിക്കുന്നവന്‍ ബാങ്കുവിളിച്ച് ഇരുന്നു കഴിയുകയും പ്രഭാതം ശരിക്കും തെളിയുകയും ചെയ്താല്‍ തിരുമേനി(സ) രണ്ടു റക്അത്തു ലഘുവായി നമസ്ക്കരിക്കും. ജമാഅത്തു നമസ്ക്കാരം ആരംഭിക്കും മുമ്പ്. (ബുഖാരി. 1. 11. 592)*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ *up:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment