Posts

🌹നബിവചനം 1️⃣0️⃣2️⃣🌹

* 🌹നബിവചനം 1️⃣0️⃣2️⃣🌹* 🌿🌿🌿☄🌿🌿🌿 📚✉✉🔅✉✉📚 📍حَدَّثَنَا عَلِيُّ بْنُ مُحَمَّدٍ، حَدَّثَنَا وَكِيعٌ، عَنِ الأَعْمَشِ، عَنْ مُجَاهِدٍ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى، عَنْ أَبِي ذَرٍّ، قَالَ قَالَ لِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏‏ أَلاَ أَدُلُّكَ عَلَى كَنْزٍ مِنْ كُنُوزِ الْجَنَّةِ ‏"‏ ‏.‏ قُلْتُ بَلَى يَا رَسُولَ اللَّهِ ‏.‏ قَالَ ‏"‏ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏"‏  ▪️▫️▪️▫️▪️▫️▪️▫️▪️▫️▪️ 📍അബീദർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ എന്നോട് പറഞ്ഞു: സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയെ ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ..?!. ഞാൻ പറഞ്ഞു: അതെ, യാ റസൂലല്ലാഹ്... നബി ﷺ പറഞ്ഞു:  لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ എന്നതാണ് അത്...    【ഇബ്നു മാജ: 3825】 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

അൽമുസ്സമ്മിൽ(12-14)

📚 **തഫ്സീറുൽ ഖുർആൻ** 📚 ▶️ *ഇന്നത്തെ ക്ലാസ്* ◀️ *73. അൽമുസ്സമ്മിൽ ( * അൽമുസ്സമ്മിൽ(12-14)* *(12)إِنَّ لَدَيۡنَآ أَنكَالًا وَجَحِيمًا* *(13)وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا* *(14)يَوۡمَ تَرۡجُفُ ٱلۡأَرۡضُ وَٱلۡجِبَالُ وَكَانَتِ ٱلۡجِبَالُ كَثِيبًا مَّهِيلًا* *(12) തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ ചങ്ങലകളും ജ്വലിക്കുന്ന നരകാഗ്നിയും* *(13) തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്‌.* *(14) ഭൂമിയും പര്‍വ്വതങ്ങളും വിറകൊള്ളുകയും പര്‍വ്വതങ്ങള്‍ ഒലിച്ചു പോകുന്ന മണല്‍ കുന്ന്‌ പോലെയാവുകയും ചെയ്യുന്ന ദിവസത്തില്‍.* 📝 *തഫ്സീർ (വിശദീകരണം)* 👉 ഖിയാമത്തു നാളിലെ സംഭവ വികാസങ്ങളെയും ശിക്ഷകളെയും ആണ് ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. 'സഖ്‌ -ഖൂം, ള്വരീഅ്' ( زقوم , ضريع)മുതലായ നരകീയ ഭക്ഷ്യവിഭവങ്ങളെ ഉദ്ദേശിച്ചാണ് തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണം എന്ന് പറഞ്ഞിരിക്കുന്നത്. ഒന്നാമത്തേതിനെ പറ്റി സൂഃ ദുഖാന്‍ 43 ലും രണ്ടാമത്തെതിനെ പറ്റി സൂഃ ഗ്വാശിയ: الغاشية ) 6)ലും പ്രസ്താവിച്ചിരിക്കുന്നത് കാണാം. 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *W...

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚 *📝 ഹദീസ് പഠനം 📝* ദിവസം: 3⃣5⃣9⃣ 📃 വിഷയം: *പള്ളി* 4⃣1⃣9⃣ *ഖുര്‍റാ(റ) നിവേദനം ചെയ്തു: അല്ലാഹിവിന്റെ ദൂതന്‍(സ) ഈ രണ്ട് ചെടികളെ, അതായതു വേവിക്കാത്ത ചുവന്നുള്ളിയും, വെളുത്തുള്ളിയും തിന്നുന്നതിനെ നിരോധിച്ചുകൊണ്ട് പറഞ്ഞു: അവ തിന്നുന്നവന്‍, നമ്മുടെ പള്ളിയെ സമീപിക്കാതിരിക്കട്ടെ. കൂടിയെ കഴിയൂ എന്നുണ്ടെങ്കില്‍ അവയുടെ അസുഖമായ വാസന നശിപ്പിക്കുക* 4⃣2⃣0⃣ *അനസ്(റ) നിവേദനം: അഗ്നിയെക്കുറിച്ചും ബെല്ലടിയെക്കുറിച്ചും അവര്‍ പറഞ്ഞു. അപ്പോള്‍ ജൂതന്മാരെയും ക്രിസ്ത്യാനികളെയും പരാമര്‍ശിക്കപ്പെട്ടു. അങ്ങനെ ബാങ്ക് ഇരട്ടയായും ഇഖാമത്തു ഒറ്റക്കായും വിളിക്കുവാന്‍ ബിലാല്‍ കല്‍പ്പിക്കപ്പെട്ടു. (ബുഖാരി. 1. 11. 577)* 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

💎 *ഇന്നത്തെ ചിന്ത9️⃣8️⃣*💎

💎 *ഇന്നത്തെ ചിന്ത9️⃣8️⃣*💎  *🛤  സർവ്വശക്തനായ റബ്ബ്, വിശ്വാസികൾക്ക് വേണ്ടി അറ്റമില്ലാത്ത അനുഗ്രഹങ്ങൾ ഒരുക്കി വെച്ചിട്ടുള്ള സ്വർഗ്ഗലോകത്തേക്കുള്ള കവാടം കടക്കാൻ വഴി തുറക്കുന്നത് മരണത്തിലൂടെയാണ്.* *💧 ഈമാനുള്ളവർക്ക് സമാധാനവും, സന്തോഷവും, തന്റെ കൂടപ്പിറപ്പുകളേയും, പടച്ചറബ്ബിനേയും, ഹബീബ് (സ്വ ) തങ്ങളേയും കാണാനുള്ള യാത്രയുടെ തുടക്കമാണ് മരണം.* *💡 എല്ലാ വേദനയിൽ നിന്നും കഷ്ടപ്പാടിൽ നിന്നുമുള്ള രക്ഷയും, ശത്രുതാ മനോഭാവം വെക്കുന്നവരുടെ തിൻമയിൽ നിന്നുള്ള കാവലുമാണ് മരണം.* *👌 ഏതൊരു സത്യവിശ്വാസിക്കും ജീവിത വിശുദ്ധിയിലൂടെയും, ഭയഭക്തിയോടെയുള്ള ആരാധനയിലൂടെയും ആ  സൗഭാഗ്യം നേടിയെടുക്കാൻ സാധിക്കുമെന്ന് ചരിത്രത്തിലൂടെ നമുക്ക് കാണാൻ സാധിക്കും.* *💯 നമുക്കും ഒരുങ്ങണം നമ്മെ പടച്ചു പരിപാലിക്കുന്ന റബ്ബിനെ കാണുവാൻ വേണ്ടിയും അവനിഷ്ടപ്പെടുന്ന രീതിയിൽ മരണത്തെ സ്വീകരിക്കാൻ വേണ്ടിയും ......* *നാഥൻ തൗഫീഖ് ചെയ്യട്ടെ - ആമീൻ.* 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 6️⃣5️⃣

* വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 6️⃣5️⃣ * *164. അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ അത് എഴുതിവെക്കുക* يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَاكْتُبُوهُ ۚ... സത്യ വിശ്വാസികളേ,  ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്‌.  *165.കടമിടപാട് നടത്തുമ്പോൾ രണ്ടുപുരുഷന്‍മാരെ സാക്ഷി നിര്‍ത്തുക* ...وَاسْتَشْهِدُوا شَهِيدَيْنِ مِن رِّجَالِكُمْ ۖ'..  നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. (ഖുർആൻ 2:282) *166.കടമിടപാട് നടത്തുമ്പോൾ സാക്ഷികളാകൻ രണ്ട് പുരുഷന്മാർ ഇല്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളുമായാൽ മതി* فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّن تَرْضَوْنَ مِنَ الشُّهَدَاءِ "ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി" (ഖുർആൻ 2:282) 🔰🔰🔰🔰🔰🔰🔰 *സമാധാനംاللهവിങ്കൽ മാത്രം* 👇👇 *Join US:* 👇👇 ▪ *WhatsApp Group:* http://chat.whatsapp.com/ERSlFU...

*അൽമുസ്സമ്മിൽ(01-04)*

📚 **തഫ്സീറുൽ ഖുർആൻ** 📚 ▶️ *ഇന്നത്തെ ക്ലാസ്* ◀️ *73. അൽമുസ്സമ്മിൽ ( *അൽമുസ്സമ്മിൽ(01-04)* *بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ* *(01)يَٰٓأَيُّهَا ٱلۡمُزَّمِّلُ* *(02)قُمِ ٱلَّيۡلَ إِلَّا قَلِيلًا* *(03)نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا* *(04)أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا* *(01) ഹേ, വസ്ത്രം കൊണ്ട്‌ മൂടിയവനേ* *(02) രാത്രി അല്‍പസമയം ഒഴിച്ച്‌ എഴുന്നേറ്റ്‌ നിന്ന്‌ പ്രാര്‍ത്ഥിക്കുക.* *(03) അതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക.* *(04) അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.* 📝 *തഫ്സീർ (വിശദീകരണം)* 👉      المزمل (വസ്ത്രമിട്ടു മൂടിയവന്‍) എന്ന് നബി തിരുമേനി ﷺയെ സംബോധന ചെയ്തതിനു ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിരിക്കുന്നു .     1. വഹ്‌യിന്‍റെ ആരംഭ കാലത്ത് ജിബ്‌രീല്‍ (അ) വഹ്‌യും കൊണ്ട് വന്നപ്പോള്‍ നബി ﷺക്ക്‌ ഭയം തോന്നുകയും വീട്ടിൽ വന്നു 'വസ്ത്രമിട്ട് മൂടിത്തരുവിന്‍, പുതപ്പിട്ടു തരുവീന്‍ ( زملوني دثروني )' എന്ന് അ...

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚 *📝 ഹദീസ് പഠനം 📝* ദിവസം: 3⃣5⃣6⃣ 📃 വിഷയം: *നമസ്കാരസമയം* 4⃣1⃣2⃣ *അബൂഖത്താദ(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ രാത്രിയില്‍ തിരുമേനി(സ) യോടൊപ്പം യാത്ര ചെയ്തു. കുറേ കഴിഞ്ഞപ്പോള്‍ ചിലര്‍ തിരുമേനി(സ)യെ ഉണര്‍ത്തി: നമുക്കല്‍പ്പനേരം യാത്ര നിറുത്തി വിശ്രമിച്ചാല്‍ നന്നായിരുന്നു. തിരുമേനി(സ) അരുളി: നമസ്കാര സമയം അറിയാതെ നിങ്ങള്‍ ഉറങ്ങിപ്പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ബിലാല്‍(റ) പറഞ്ഞു: ഞാന്‍ നിങ്ങളെ ഉണര്‍ത്താം. അങ്ങനെ അവരെല്ലാവരും കിടന്നു. ബിലാല്‍ തന്റെ മുതുക് ഒട്ടകകട്ടിലിലേക്ക് ചാരിയിരുന്നു. അവസാനം ബിലാലിന്റെ ഇരുനേത്രങ്ങളേയും ഉറക്കം പരാജയപ്പെടുത്തുകയും അങ്ങനെ അദ്ദേഹവും ഉറങ്ങിപ്പോയി. ഒടുവില്‍ തിരുമേനി(സ) ഉണര്‍ന്നു നോക്കുമ്പോള്‍ സൂര്യന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. തിരുമേനി(സ) ചോദിച്ചു. ബിലാലേ! നിന്റെ വാക്കിപ്പോളെവിടെ? ബിലാല്‍(റ) പറഞ്ഞു: ഇത്തരമൊരുറക്കം ഇതിന് മുമ്പ് ഒരിക്കലും എന്നെ പിടികൂടിയിട്ടില്ല. തിരുമേനി(സ) അരുളി: അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ (ഉറക്കില്‍) നിങ്ങളുടെ ആത്മാക്കളെ അവന്‍ പിടിച്ചെടുക്കും. അവനുദ്ദേശിക്കുമ്പോള്‍ അവയെ അവന്‍ വിട്ടയക്കുകയും ചെയ്യും. ബിലാലേ! ജനങ്ങള്‍ക്...